Headlines

Webdesk

സർക്കാർ വഞ്ചിച്ചു, പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി; കോൺഗ്രസ് സഹായം വലിയ ഉപകാരമായെന്ന് ഹർഷീന

തന്നെ സർക്കാർ വഞ്ചിച്ചുവെന്ന് ഹർഷീന. ഹർഷീനക്കൊപ്പം എന്ന് പറഞ്ഞ് നടന്ന സർക്കാർ തന്നെ വഞ്ചിച്ചെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന . സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് പൊറുതി മുട്ടുമ്പോഴും സർക്കാർ സഹായം നൽകിയില്ല. അടിയന്തര ചികിത്സ സഹായമെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചു,അതും ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി. ആദ്യഘട്ടമായി ഒരു ലക്ഷം കൈമാറി. കോൺഗ്രസ്‌ സഹായം വലിയ ഉപകാരമായെന്ന് ഹർഷീന പറഞ്ഞു. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍…

Read More

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍…

Read More

PM SHRI പദ്ധതി: വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം പ്രതിരോധിക്കണം; മന്ത്രിയെ ആശങ്ക അറിയിച്ച് എസ്എഫ്‌ഐ

PM SHRI പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. NEP യിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് SFI ആവശ്യപ്പെട്ടു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്…

Read More

വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? സിഡ്‌നിയില്‍ റോ – കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് 24 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ എളുപ്പം നഷ്ടമായെങ്കിലും സീനിയേഴ്‌സ് കൈകോര്‍ത്തതോടെ ജയം അനായാസമായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അന്‍പതാം സെഞ്ചുറിയോടെ മുന്നില്‍ നിന്ന് നയിച്ചത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ആയിരുന്നു. 125 പന്തില്‍ ല്‍ 13 ഫോറും മൂന്ന് സിക്‌സ് ഉള്‍പ്പെടെ…

Read More

‘RSS അജണ്ടക്ക് CPIM കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ UDF മാത്രമേയുള്ളൂ, അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്’: സന്ദീപ് വാര്യർ

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളൂ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Read More

‘കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം’; ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി VC

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്ന് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ നിയമനം മൂലം യോഗ്യതയില്ലാത്തവർ ജീവനക്കാരായി കടന്നു കൂടിയെന്നും, ഇംഗ്ലീഷിൽ ഇമെയിൽ അയക്കാൻ പോലും ജീവനക്കാർ അറിയില്ലെന്നുമായിരുന്നു ചാൻസിലർ മല്ലിക സാരാഭായിയുടെ വിമർശനം. എന്നാൽ, ചാൻസലറുടെ പരാമർശം തള്ളുകയാണ് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ.2022 മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തെ…

Read More

ലൈംഗിക ആരോപണ പരാതിയിൽ നടപടി നേരിട്ട മുൻ DYFI നേതാവ് എൻ. വി വൈശാഖനെ ഏരിയ കമ്മറ്റിയിൽ തിരിച്ചെടുത്തു

ലൈംഗിക ആരോപണ പരാതിയെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട മുൻ ഡിവൈഎഫ്ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ കൊടകര ഏരിയ കമ്മറ്റിയിലേക്ക് ആണ് തിരിച്ചെടുത്തത്. വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയ കമ്മറ്റിയിൽ വൈശാഖനെ തിരിച്ചെടുക്കാനുള്ള തീരുമാനം റിപ്പോർട്ട് ചെയ്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ…

Read More

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളത്തിൽ ഇനി ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട; കെ സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി കേരളത്തിൽ ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നു. വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ച സിപിഐയെയും സുരേന്ദ്രൻ വിമര്‍ശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നായിരുന്നു പരിഹാസം. കരിക്കുലം പരിഷ്കരണത്തിലും…

Read More

പിഎംശ്രീ; ചർച്ചയിൽ‌ തീരുമാനമായില്ല; നിലപാട് കടുപ്പിച്ച് CPIMഉം സിപിഐയും

പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും. എം എൻ സ്മാരകത്തിലെത്തി മന്ത്രി വി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു. പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ….

Read More

പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി: ഡി രാജ

പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഡി രാജ എം എ ബേബിയുമായി കുടിക്കാഴ്ച നടത്തി. ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികളാണ്. ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക. കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് ഡി രാജ വ്യക്തമാക്കി. വർഗീയശക്തികളെ പൊരുതി പരാജയപ്പെടുത്താൻ കഴിയുമെന്ന് ശുഭ പ്രതീക്ഷയുണ്ട്. സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി….

Read More