Headlines

‘RSS അജണ്ടക്ക് CPIM കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ UDF മാത്രമേയുള്ളൂ, അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്’: സന്ദീപ് വാര്യർ

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളൂ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുതെന്നും അദ്ദേഹം പറഞ്ഞു.