ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം; ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന് ആശങ്ക; നിയമനടപടിക്ക് ഒരുങ്ങി കേരളം

പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം. തമിഴ്‌നാട് ബജറ്റിലാണ് പ്രഖ്യാപനം. നടപടി വേഗത്തിലാക്കാന്‍ തമിഴ്‌നാടിന്റെ തീരുമാനം. 11,000 കോടിരൂപ ചിലവിലാണ് പദ്ധതി. ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന് കേരളത്തിന് ആശങ്ക. നിയമനടപടിക്ക് ഒരുങ്ങി കേരളം. തമിഴ്‌നാട് എപ്പോഴും കരാര്‍ ലംഘിക്കുകയാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. അണ്‍കണ്‍ട്രോള്‍ഡ് ഫ്‌ളഡ് വാട്ടറും കരാര്‍ പ്രകാരം നമുക്ക് കിട്ടേണ്ടതാണ്. അതും തടഞ്ഞ് അവരെടുക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാരതപ്പുഴ പുഴ അല്ലാത്തൊരു സ്ഥിതിയിലെത്തും. അത് വെറും പറമ്പാകും. നിയമപരമായ നടപടയെടുക്കാന്‍…

Read More

ജി സുധാകരനെതിരായ സൈബർ ആക്രമണം, കേസെടുത്ത് പോലിസ്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരൻ അയച്ചതെന്ന പേരിൽ ഒരു കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ജി സുധാകരൻ അമ്പലപ്പുഴ DySP യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും…

Read More

പന്തളം നഗരസഭയിലെ രാജിവെച്ച യുഡിഎഫ് കൗൺസിലറും, ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ ചേർന്നു

പന്തളം നഗരസഭയിലെ രാജിവെച്ച യുഡിഎഫ് കൗൺസിലറും , ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ ചേർന്നു. യുഡിഎഫ് അംഗം കെ ആർ രവി, ഇടതു വിമതൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് ചേർന്നത്. കേരള കോൺഗ്രസ് പ്രതിനിധിയായ കെ. ആർ. രവി ഈ മാസം 23ന് ആണ് രാജിവച്ചത്. കഴിഞ്ഞ ഡിസംബറിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്ന് യു.ഡി.എഫുമായി അകൽച്ചയിലായിരുന്നു രവി. വ്യാഴാഴ്ച നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷം രാജിക്കത്ത് നൽകുകയായിരുന്നു. 33 അംഗ കൗൺസിലിലെ അഞ്ച് യുഡിഎഫ്…

Read More

കേന്ദ്ര സഹായം ഔദാര്യമല്ല, നമുക്ക് കിട്ടേണ്ട പണം കിട്ടണം; പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് NCP

പി എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് NCP സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ്. കേന്ദ്ര സഹായം ഔദാര്യമല്ല ,നമുക്ക് കിട്ടേണ്ട പണം കിട്ടണം. വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും. LDF ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. CPI യുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല. തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻകുട്ടിയോ അനുമതി നൽകുമോ. മുന്നണിയിൽ നിന്നു കൊണ്ട്…

Read More

പിഎം ശ്രീ: പിണറായി സര്‍ക്കാര്‍ സ്‌കൂളുകളെ ആര്‍ എസ് എസ് ശാഖകളാക്കും; സണ്ണി ജോസഫ് എംഎല്‍എ

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍. ഘടകകക്ഷി മന്ത്രിമാരും സിപിഐഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നതിന് ഏറ്റവും വലിയ തെളിവ്.മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി…

Read More

ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് മരിച്ചത്. 53 വയസായിരുന്നു. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലിൽ മാനേജരായി ജോലി നോക്കുകയാണ് രാമചന്ദ്രൻ. അതേസമയം കഴിഞ്ഞ ദിവസം ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു. വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍…

Read More

പി എം ശ്രീ; സുരേന്ദ്രന്‍റേത് വ്യാജ പ്രചരണം,കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ…

Read More

സർക്കാർ വഞ്ചിച്ചു, പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി; കോൺഗ്രസ് സഹായം വലിയ ഉപകാരമായെന്ന് ഹർഷീന

തന്നെ സർക്കാർ വഞ്ചിച്ചുവെന്ന് ഹർഷീന. ഹർഷീനക്കൊപ്പം എന്ന് പറഞ്ഞ് നടന്ന സർക്കാർ തന്നെ വഞ്ചിച്ചെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന . സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് പൊറുതി മുട്ടുമ്പോഴും സർക്കാർ സഹായം നൽകിയില്ല. അടിയന്തര ചികിത്സ സഹായമെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചു,അതും ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി. ആദ്യഘട്ടമായി ഒരു ലക്ഷം കൈമാറി. കോൺഗ്രസ്‌ സഹായം വലിയ ഉപകാരമായെന്ന് ഹർഷീന പറഞ്ഞു. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍…

Read More

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍…

Read More