പന്തളം നഗരസഭയിലെ രാജിവെച്ച യുഡിഎഫ് കൗൺസിലറും , ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ ചേർന്നു. യുഡിഎഫ് അംഗം കെ ആർ രവി, ഇടതു വിമതൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് ചേർന്നത്. കേരള കോൺഗ്രസ് പ്രതിനിധിയായ കെ. ആർ. രവി ഈ മാസം 23ന് ആണ് രാജിവച്ചത്.
കഴിഞ്ഞ ഡിസംബറിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്ന് യു.ഡി.എഫുമായി അകൽച്ചയിലായിരുന്നു രവി. വ്യാഴാഴ്ച നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷം രാജിക്കത്ത് നൽകുകയായിരുന്നു.
33 അംഗ കൗൺസിലിലെ അഞ്ച് യുഡിഎഫ് അംഗങ്ങളിലൊരാളായിരുന്നു. ഏറെനാളുകളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ.ആർ. രവി പറഞ്ഞു.






