Headlines

ജി സുധാകരനെതിരായ സൈബർ ആക്രമണം, കേസെടുത്ത് പോലിസ്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരൻ അയച്ചതെന്ന പേരിൽ ഒരു കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ജി സുധാകരൻ അമ്പലപ്പുഴ DySP യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് ഈ വ്യാജ കവിത തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സംഭവത്തിൽ അദ്ദേഹം പൊലീസിൻ്റെ ഇടപെടൽ തേടിയിട്ടുണ്ട്.