Headlines

കെപിസിസി ജനറൽ സെക്രട്ടറിയായി നിയോഗിച്ച നേതൃത്വത്തിന് നന്ദി, ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നന്ദി; സന്ദീപ് വാര്യർ

ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനൊടുവിൽ കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറിമാരും 3 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്.

നേതൃത്വത്തിന് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂയോടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിയായി നിയോഗിച്ച കോൺഗ്രസ് നേതൃത്വത്തിന് നന്ദി. കൂടപ്പിറപ്പായി സ്നേഹിക്കുന്ന ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നന്ദി എന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.രാജമോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സിപി മുഹമ്മദ്, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്.

ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവിനെ മാറ്റി കെപിസിസി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെയും കെപിസിസി വൈസ് പ്രസിഡന്‍റാക്കി. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

വി.എ. നാരായണനാണ് ട്രഷറർ. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല അനിലക്കര എനന്നിവരടക്കം 58 ജനറൽ സെക്രട്ടറിമാരാുള്ളത്. ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ച്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല.