ഝാർഖണ്ഡിൽ ഗുരുതര വീഴ്ച്ച; രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV
ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിലീാണ് ഗുരുതര വീഴ്ച. ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ത സാമ്പിൾ ടെസ്റ്റ് നടത്തുന്നില്ലെന്നും, രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗസംഘം അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ചായ്‌ബാസ സദർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോഗബാധിതനായ കുടുംബമാണ് ആദ്യ പരാതി…
