മുട്ടിൽ മരംമുറി കേസ്; കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്; ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ
മുട്ടിൽ മരംമുറി കേസിൽ കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ സഹിതം 15 ദിവസത്തിനകം അപ്പിൽ നൽകാനാണ് മാനന്തവാടി സബ് കലക്ടറുടെ നോട്ടീസ്. അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ്. ഇതോടെ ആശങ്കയിൽ ആയിരിക്കുകയാണ് മരം നൽകിയ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ. എന്നാൽ ആശങ്ക വേണ്ടെന്നും നിയമപ്രകാരമുള്ള നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ ട്വന്റിഫോറിനോട് പറഞ്ഞു. ജില്ലാ…
