Webdesk

കാര്‍ഷിക സര്‍വകലാശാലയില്‍ ഫീസ് മൂന്നിരട്ടിയാക്കി; താങ്ങാനാകാതെ ആഗ്രഹിച്ചെടുത്ത കോഴ്‌സ് പാതിയില്‍ നിര്‍ത്തി വിദ്യാര്‍ഥി

കാര്‍ഷിക സര്‍വകലാശാലയില്‍ കുത്തനെ ഉയര്‍ത്തിയ ഫീസ് താങ്ങാന്‍ ആകാതെ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു. താമരശ്ശേരി സ്വദേശി അര്‍ജുനാണ് പഠനം ഉപേക്ഷിച്ചത്. ഈ വര്‍ഷം മുതല്‍ മൂന്ന് ഇരട്ടി ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്. പ്ലസ്ടുവിന് ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം എന്‍ട്രന്‍സ് പഠനം നടത്തി മികച്ച റാങ്ക് നേടിയാണ് അര്‍ജുന്‍ ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന് ചേര്‍ന്നത്. ആഗ്രഹിച്ച് പ്രവേശനം നേടിയ കോഴ്‌സ് ആണെങ്കിലും അര്‍ജുന്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. നോട്ടിഫിക്കേഷന്‍ പ്രകാരം ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് സെമസ്റ്റര്‍…

Read More

നമ്മൾ ഒന്നിച്ചു ഒരു ടീമായി അങ്ങ് ഇറങ്ങും, പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കും’: അബിൻ വർക്കി

രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. താളുകൾ മറിക്കുകയാണ്, പുസ്തകം അടയ്ക്കുകയല്ല. നേതൃത്വം മാത്രമല്ല സംഘടനയ്ക്ക് വേണ്ടി ചോരയൊലിപ്പിച്ചവരും ജയിലിൽ പോയവരും അനവധിയാണ്. പേരാമ്പ്രയിൽ ഇപ്പോഴും ഏഴ് പ്രവർത്തകർ ജയിലിലാണ്. യൂത്ത് കോൺഗ്രസിന്റെ പുതിയൊരു തലത്തിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം തന്നു എന്നാണ് കരുതുന്നത്. രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത് രാഹുൽഗാന്ധി ഉള്ളതുകൊണ്ട്. നമ്മുടെ മുൻപിൽ ഒറ്റ മുദ്രാവാക്യം…

Read More

മുസ്തഫാബാദിനെ കബീർധാം എന്ന് പുനർനാമകരണം ചെയ്യും; വീണ്ടും യുപിയിലെ സ്ഥലപ്പേര് മാറ്റാൻ യോഗി സർക്കാർ

വീണ്ടും യുപിയിലെ സ്ഥലപ്പേര് മാറ്റാൻ യോഗി സർക്കാർ. മുസ്തഫാബാദിനെ, കബീർധാം എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്‌ അറിയിച്ചു. മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേരിട്ടതിൽ ആശ്ചര്യപ്പെട്ടെന്ന് യോഗി പറഞ്ഞു. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. “ഫൈസാബാദ് ഇപ്പോൾ അയോധ്യയാണ്, അലഹബാദ് പ്രയാഗ്‌രാജ് ആണ്. മുസ്തഫാബാദ് കബീർ ധാം ആക്കും. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,” അദ്ദേഹം ലഖിംപൂർ ഖേരിയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. മുസ്തഫാബാദ് എന്ന പേര് അറിഞ്ഞപ്പോൾ…

Read More

ശബരിമല സ്വർണ്ണക്കൊള്ള, സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷ് അല്ല നരേഷ്; ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷല്ല. ഹൈദരാബാദില്‍ പാളി വാങ്ങിയത് നരേഷ്. നാഗേഷ് എന്ന് പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നല്‍കി. എസ്.ഐ.ടിയുടെ അന്വേഷണത്തിലാണ് പേരിലെ മാറ്റം കണ്ടെത്തിയത്. 2019ലാണ് പാളികള്‍ ഹൈദരാബാദില്‍ നരേഷിനാണ് കൈമാറിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അയാൾ ഈ പാളികൾ ആദ്യം ബെംഗളൂരുവിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൈദരാബാദിൽ വെച്ച് നരേഷ്…

Read More

ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെച്ചാൽ പിഴുതെറിയും, വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ല; അലോഷ്യസ് സേവ്യർ

കേരളത്തിന്റെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. എന്ത് നയ വ്യതിയാനമാണ് സിപിഐഎമ്മിന് ഉണ്ടായത്. കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമമാണ്. ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെക്കാൻ വന്നാൽ അത് പിഴുതെറിയും. സമരമുഖത്തേക്ക് AISF നെ ക്ഷണിക്കുന്നു. പിണറായി വിജയൻ്റെ കണ്ണുരുട്ടലിൽ വീഴാതെ ഇരിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു മാർച്ച് നടത്തി. പി എം ശ്രീ പദ്ധതിയിൽ…

Read More

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ കണ്ടെത്തി ; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണം കൈപറ്റിയെന്ന് കല്‍പേഷ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ കണ്ടെത്തി . ചെന്നൈയിലെ ഒരു ജ്വല്ലറിയിലാണ് രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ് ജോലി ചെയ്യുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് എത്തിച്ചത് താനാണെന്ന് കല്‍പേഷ് സമ്മതിച്ചു. താന്‍ കൊണ്ടുപോകുന്നത് സ്വര്‍ണമാണെന്ന് അറിയാമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളും തനിക്ക് അറിയുമായിരുന്നില്ലെന്നും കല്‍പേഷ് കൂട്ടിച്ചേര്‍ത്തു കല്‍പേഷ് ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിട്ടില്ല. കല്‍പേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്നും കല്‍പേഷ് പറഞ്ഞു….

Read More

മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന്…

Read More

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ജനനേന്ദ്രിയം മുറിച്ചു; കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; തൃശൂരില്‍ യുവാവിന് നേരെ അതിക്രൂര ആക്രമണം

തൃശൂരില്‍ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം.ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അക്രമികള്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കൊടുങ്ങല്ലൂരില്‍ കണ്ടെത്തിയത്. നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സുദര്‍ശനന്‍. അക്രമികള്‍ കത്തി കൊണ്ട് ശരീരത്തില്‍ വെട്ടിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടമായി. ജനനേന്ദ്രിത്തിനും പരുക്കേറ്റു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തിയത്. അതിര്‍ത്തി…

Read More

ഞാൻ ചുമതലയിലേക്ക് എത്തുന്നത് നിർണായക സമയത്ത്, സർക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും: ഒ.ജെ ജനീഷ്

താൻ ചുമതലയിലേക്ക് എത്തുന്നത് നിർണായക സമയത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. സർക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും. പദവിയല്ല പ്രവർത്തനമാണ് പ്രധാനം. വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ കമ്മറ്റിക്ക് ഇനി ബാക്കി ഉള്ളത്. സമരങ്ങൾക്ക് ഒരു സാധ്യതയും കുറവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനോട് അഭ്യർത്ഥനയുമായി ഒ.ജെ ജനീഷ് രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റുകൾ നൽകണം. അടുത്ത പത്ത് വർഷത്തെ മുന്നിൽ…

Read More