Headlines

‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

 

ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

 

 

അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ എന്ന് മന്ത്രി കെ മുരളീധരൻ. ഒരു രാഷ്ട്രീയ പാർട്ടികളെയും ആശുപത്രി വളപ്പിൽ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പേരിലല്ല ആശുപത്രിക്കകത്ത് സഹായങ്ങൾ നൽകേണ്ടത്. ഭക്ഷണം കൊടുക്കുവാണെങ്കിൽ പാർട്ടിയുടെ പേരും കൊടിയും വെച്ചിട്ടല്ല നൽകേണ്ടത്. അതിൽ പ്രശ്‌നമാണെന്നും അത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഇത് സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാദനങ്ങൾ നൽകാമല്ലോയെന്നും വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാൻ പാടില്ലെന്നുമാണെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

 

ലക്ഷങ്ങൾ മുടക്കി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, ടെന്നീസ് ക്ലബ് അംഗത്വം എടുത്തതിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ആശുപത്രികളിൽ കൊടിയും ബാനറും വെച്ച് ഭക്ഷണ വിതരണം പാടില്ലെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ നിലപാടിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. മുമ്പ് പ്രശംസിച്ച ജി സുധാകരൻ യുഡിഎഫ് പാളയത്തിൽ എത്തിയപ്പോൾ പൊതിച്ചോറ് വിതരണത്തെ തള്ളിപ്പറയുന്നു എന്നാണ് വിമർശനം. ആര് എതിർത്താലും പൊതിച്ചോറ് വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.