Headlines

ലക്കിടി-പേരൂര്‍ റബ്ബര്‍ ഉല്‍പാദക സംഘം വാര്‍ഷിക പൊതുയോഗവും മാസ് കോണ്‍ടാക്ട് പ്രോഗ്രാമും സംഘടിപ്പിച്ചു

 

ലക്കിടി-പേരൂര്‍ റബ്ബര്‍ ഉല്‍പാദക സംഘം വാര്‍ഷിക പൊതുയോഗവും മാസ് കോണ്‍ടാക്ട് പ്രോഗ്രാമും സംഘടിപ്പിച്ചു. മുന്‍ വൈസ് പ്രസിഡന്റ് – കെ. ലക്ഷ്മണനെ ചടങ്ങില്‍ ആദരിച്ചു. ( Lakkidi-Peroor Rubber Producers’ Society organized its annual general meeting)

 

 

പാലക്കാട് ജില്ല ലക്കിടി-പേരൂര്‍ റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും Annual Mass Contact Programme-ഉം സംഘടിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് പി. കെ. വര്‍ഗീസ് സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ് ബൈജു സി. പത്മനാഭന്‍ അധ്യക്ഷ പ്രസംഗം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് സി. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ്-ചിലവ് കണക്കുകള്‍ പ്രസിഡന്റ് ബൈജു സി. പത്മനാഭന്‍ അവതരിപ്പിച്ചു.റബ്ബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ശ്രീമതി വത്സല മാതുക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് Annual Mass Contact Programme ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് – കെ. ലക്ഷ്മണനെ ചടങ്ങില്‍ ആദരിച്ചു.

 

റബ്ബര്‍ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീമതി ജിഷ ഇ. എസ്., ഫീല്‍ഡ് ഓഫീസര്‍ അതുല്‍ എം. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം പ്രസിഡന്റ് സതീഷ് നായര്‍ ആശംസകള്‍ നേര്‍ന്നു. റോട്ടറി ക്ലബ് ഡയറക്ടറും RCC കോര്‍ഡിനേറ്ററുമായ ആര്‍. മധുസൂദനന്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ 15 അംഗങ്ങള്‍ ഉള്‍പ്പെട്ട Rotary Community Corps (RCC) Tapper Bank-ന് തുടക്കം കുറിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റോട്ടറി ക്ലബ് 5,000 ധനസഹായം അനുവദിച്ചു.പരിപാടിയുടെ ഭാഗമായി ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വി. നന്ദി പ്രകടനം നടത്തി. റബ്ബര്‍ കര്‍ഷകരുടെയും ടാപ്പര്‍മാരുടെയും ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും റബ്ബര്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പരിപാടി വേദിയായി. സംഘം അംഗങ്ങള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, റോട്ടറി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.