Headlines

റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയിൽ ലിവർ ഫൈബ്രോസ്കാൻ ക്യാമ്പ് സംഘടിപ്പിച്ചു

 

റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ലിവർ ഫൈബ്രോസ്കാൻ (Liver FibroScan) പരിശോധനാ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3211-ലെ സോൺ 37 അസിസ്റ്റന്റ് ഗവർണർ ഡോ. ജീവൻ ജോസഫിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സോൺ പരിധിയിലെ ക്ലബ്ബുകളിൽ നടപ്പിലാക്കുന്ന പ്രത്യേക ആരോഗ്യ സംരംഭത്തിന്റെ സോൺതല ഉദ്ഘാടനമാണ് പുതുപ്പള്ളി റോട്ടറി ക്ലബ്ബിൽ നടന്നത്.

 

 

ക്യാമ്പിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ ഡോ. ജീവൻ ജോസഫ് നിർവഹിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പ്രസിഡന്റ് റോട്ടേറിയൻ സി. രമേഷ്, സെക്രട്ടറി റോട്ടേറിയൻ ജീനാ ജേക്കബ്, ട്രഷറർ റോട്ടേറിയൻ ടി. ജെ. വിനോദ്, ബോർഡ് അംഗങ്ങൾ, മറ്റ് റോട്ടറി അംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്ത് ക്യാമ്പിന്റെ വിജയത്തിന് നേതൃത്വം നൽകി.

 

നൂറിലധികം ആളുകൾക്ക് ഈ സൗജന്യ ലിവർ ഹെൽത്ത് പരിശോധനയുടെ പ്രയോജനം ലഭിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളി നൽകുന്ന ഈ സേവന പ്രവർത്തനം മാതൃകാപരമാണ്. ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് ഗവർണർ ഡോ. ജീവൻ ജോസഫിനും, ക്യാമ്പ് വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാ ഡോക്ടർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, റോട്ടറി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.