പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ
രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം രാജിവെച്ചത് ഈ തത്വത്തിന്റെ മികച്ച ഉദാഹരണമാണ്. പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത്. യുവാക്കളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്തെ യുവജനങ്ങളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു. കുറ്റക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും മോദിജി…
