Headlines

Webdesk

ബീഡിയും ബിഹാറും തന്റേതല്ലെന്ന് ബല്‍റാം; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് കലാപം

കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും നേതാക്കള്‍ തമ്മിലുള്ള പോര് വീണ്ടും കനക്കുകയാണ്. വിടി ബല്‍റാമിനെ ചൊല്ലിയാണ് പുതിയ പ്രശ്‌നം. പ്രതിപക്ഷനേതാവ് വിഡി സതീശനെ പരസ്യമായി തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിപ്രായഭിന്നതകള്‍ പരസ്യമാവുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്‍മാന്‍ ഇല്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. എന്നാല്‍, ഡിജിറ്റല്‍ മീഡിയ വിഭാഗം ഉണ്ടെന്നും അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിപ്പോഴും വിടി ബല്‍റാം തുടരുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍…

Read More

നേപ്പാൾ സന്ദർശനം ഒഴിവാക്കണം’; ഇന്ത്യൻ പൗരന്മാർക്ക് മാർഗ നിർദേശവുമായി വിദേശകകാര്യ മന്ത്രാലയം

ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നാണ് നിർദേശം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണം. തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കണം. നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. +977 – 980 860 2881, +977 – 981 032 6134…

Read More

‘കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഭാര്യയോട് മോശമായി പെരുമാറി’; പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും ആരോപണം

പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം. കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുവെന്ന് മുണ്ടത്തിക്കോട് വില്ലേജ് അസിസ്റ്റന്റ് അസര്‍. വ്യാജ പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചുവെന്നും ഭാര്യയോട് മോശമായി പെരുമാറി എന്നും അസര്‍ പറഞ്ഞു. കള്ളക്കേസിന് പിന്നാലെ ജോലി നഷ്ടമായ അസര്‍ നിയമപോരാട്ടത്തിന് ശേഷമാണ് ജോലി തിരികെ ലഭിച്ചത്. 2018 നവംബറില്‍ രതീഷ് മണ്ണൂത്തി എസ്‌ഐ ആയിരിക്കേയാണ് വ്യാജ പരാതിയുടെ പേരില്‍ വില്ലേജ് അസിസ്റ്റന്റായ അസറിനെ മര്‍ദിക്കുന്നത്. വ്യാജ പരാതി ലഭിച്ചതിന് പിന്നാലെ…

Read More

ലൈംഗിക അതിക്രമ കേസ്; റാപ്പർ വേടന് ജാമ്യം

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ വേടനെ അറസ്‌റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയക്കുകയും…

Read More

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദം; വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദത്തിൽ വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സ്വർണ ദ്വാരപാലക ശില്പി അനുമതിയില്ലാതെ കൊണ്ടുപോയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. തന്ത്രിയുടെ അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയത‍െന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു കണ്ടെത്തൽ. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് ഗുരുതര…

Read More

സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സനല്‍കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. കേസ് കള്ളക്കേസ് ആണെന്നും നടിയുടെ പരാതിയില്‍ അല്ല കേസ് എന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലെന്നും നടിയെ നിയന്ത്രിക്കുന്നത് മാനേജര്‍ ബിനീഷ്…

Read More

‘ജെന്‍ സി’ക്ക് മുന്നില്‍ മുട്ടുമടക്കി; നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു….

Read More

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെയാണ് ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. അമൽ ബാബുവിനെ മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. അമൽ ബാബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കി. പാർട്ടി അന്വേഷണത്തിൽ അമൽ കുറ്റകാരനല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വിശദീകരണം. 2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു…

Read More

നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; കുടുങ്ങിയത് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ നേപ്പാളില്‍ മലയാളികള്‍ കുടുങ്ങി. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കൊടുവള്ളി, മുക്കം മേഖലയില്‍ നിന്നുള്ള ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. മലയാളികൾ വിമാനത്താവളത്തിലെത്തിയെന്നും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയില്ലെന്നും ഡോ ജോബി പറഞ്ഞു. നിലവില്‍ സ്ഥിതി സമാധാനപരമാണെന്നാണ് സംഘം അറിയിക്കുന്നത്. കോഴിക്കോട് ഒരു ട്രാവല്‍സ് വ ഴിയാണ് ഇവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്. സംഘത്തില്‍ അധികവും പ്രായമായവരാണ്. ഇവര്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖാന്തിരം നല്‍കിയിരുന്ന മുറിയിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. തെരുവില്‍…

Read More

ബിഹാറില്‍ രാഹുല്‍ ഇഫക്ട് വോട്ടാകുമോ; എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി

ബിഹാറില്‍ എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി. വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും വരുമോ? അതോ ആര്‍ജെഡി നേതാവ് തേജസ്വി ബിഹാറിന്റെ മുഖ്യമന്ത്രിയാവുമോ? ഹിന്ദിഹൃദയഭൂമിയില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് വേദിയാവുകയാണ് ബിഹാര്‍. ബിജെപി ക്യാംപ് വിട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിധീഷ് കുമാര്‍. രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിച്ച നിധീഷ് കുമാര്‍. ഇന്ത്യാ സഖ്യം എന്ന സ്വപ്ന സഖ്യത്തിന് തുടക്കം കുറിച്ച ബിഹാര്‍ മുഖ്യനെ നേരിടാന്‍ ബിഹാറിന്റെ മണ്ണില്‍ ഇന്ത്യാ സഖ്യം നടത്തുന്ന…

Read More