Headlines

‘പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ സ്വപ്നമാണെന്നും മന്ത്രി കെ സുരേന്ദ്രന് മറുപടി നൽകി. അത് ഒരിക്കലും ഇവിടെ നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ല. എസ്എസ്കെ ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. അതിൻ്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. എം ഒ യു ഒപ്പിട്ടാൽ തന്നെ ബാക്കി ഫണ്ട് കിട്ടും. കേരളത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള പാഠ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.