കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ എൻഐഎ സാക്ഷിയ്ക്കെതിരെ ഭീഷണി. കോഴിക്കോട് കൂളിമാട് സ്വദേശി ഫയാസിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനുമായ ഫസൽ റഹ്മാനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് പൊലീസ് ഇട്ടത്.
ഫയാസിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്ന ഫസൽ റഹ്മാൻ ഇപ്പോഴും ഐെസ് ആശയത്തിന് അനുകൂലിയാണ് എന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ ഞെട്ടിച്ച ഐഎസ് റിക്രൂട്ട്‌മെന്റ് ക്യാമ്പ് കേസാണ് കനകമല കേസ്. കണ്ണൂര്‍ ജില്ലയിലെ കനകമല കേന്ദ്രീകരിച്ച് തീവ്രവാദ റിക്രൂട്ട് നടത്തുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഈ കേസില്‍ എന്‍ഐഎയുടെ സാക്ഷിയായിരുന്നു ഫയാസ്. ഇയാളെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഫസൽ. ഫയാസിന്റെ ഭാര്യ നടത്തുന്ന ഹോട്ടലില്‍ എത്തിയാണ് ഫസല്‍ ഭീഷണിപ്പെടുത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യല്‍ ഉള്‍പ്പെടെയുള്ള ബിഎന്‍എസിലെ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 
                         
                         
                         
                         
                         
                        




