Headlines

Webdesk

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയെന്ന് ഹൈക്കോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത നിര്‍മിക്കുന്ന സ്ഥലത്ത് അപകടം പതിവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. എന്നാല്‍, അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവ് എന്ന്…

Read More

കേരള സർവകലാശാല ഭരണ തർക്കം; മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസിൽ പരാതി നൽകി

കേരള സർവകലാശാല ഭരണ തർക്കം പൊലീസ് പരാതിയിലേക്ക്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസ് പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തി എന്നാണ് പരാതി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചെന്നായിരുന്നു സിൻഡിക്കേറ്റ് യോഗ തീരുമാനം ആയി പുറത്ത് വന്നത്. എന്നാൽ കെ എസ് അനിൽകുമാർ വിഷയം കോടതി പരിഗണനയിലിരിക്കുന്നതിനാൽ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. വൈസ് ചാൻസലർ മോഹനൻ…

Read More

‘റിയൽ ലൈഫിലെ ജോർജ് സർ’ പരാതി പറയാനെത്തിയ എന്നോട് DYSP മധു ബാബു മോശമായി പെരുമാറി: നിർമാതാവ് ഷീല കുര്യൻ

ഡിവൈഎസ്പി മധുബാബുവിനെതിരെ നിർമാതാവ് ഷീല കുര്യൻ. പരാതി പറയാനെത്തിയ തന്നോട് മധുബാബു മോശമായി പെരുമാറി. മധു ബാബുവിൽ നിന്ന് തനിക്ക് ഉണ്ടായത് ദുരനുഭവം. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതികളുടെ മുന്നിൽ അപമര്യാദയായി സംസാരിച്ചുവെന്നും ഷീല കുര്യൻ ആരോപിച്ചു. മധുബാബു പൊലീസ് സേനയിലെ വില്ലനാണ്.റിയൽ ലൈഫിലെ ജോർജ് സർ ആണെന്നും ഷീല കുര്യൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ഡിവൈഎസ്‌പി പ്രതികൾക്ക് ഒപ്പം നിന്നു. ഓഫീസിൽ വെച്ച് തന്നെ അപമാനിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ചതിച്ചവന്റെ രക്ഷകനായി…

Read More

യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ; മുംബൈയിൽ 5 മാസത്തിനുള്ളിൽ സസ്‌പെൻഡ് ചെയ്‌തത്‌ 13 പേരെ

യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ, മുംബൈയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയതിന് ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ 13 റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. രാജസ്ഥാനിലേക്കുള്ള യാത്രക്കാരനിൽ നിന്ന് 30,000 രൂപ തട്ടി. ഈ കേസിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ബാക്കിയുള്ളവർ കൂടി പിടിയിലായത്. സീനിയർ ഇൻസ്പെക്ടർ അടക്കമുള്ളവരാണ് പണം തട്ടുന്ന റാക്കറ്റിൽ ഉൾപ്പെട്ടത്….

Read More

‘പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ട്’; പൊലീസ് മേധാവിയെ വിമര്‍ശിച്ച് ഡിജിപി യോഗേഷ് ഗുപ്ത

സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ടേക്കെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി കൂടിയായ് യോഗേഷ് ഗുപ്തയുടെ വിമര്‍ശനം. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് യോഗേഷ് ഗുപ്ത കത്ത് നല്‍കി. തന്റെ വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷ പരിഗണിക്കാത്തതിനാലാണ് വിമര്‍ശനം. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ്കത്തില്‍ വിമര്‍ശനം അറിയിച്ചത്. പൊലീസ് സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസ്…

Read More

സ്വർണവില സർവകാല റെക്കോർഡിൽ; 80,000 കടന്നു

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായിരുന്നു. കുറച്ചു ദിവസമായി 80,000ത്തിനോട് അടുത്തു വരുകയായിരുന്ന സ്വര്‍ണവില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും….

Read More

ആഗോള അയ്യപ്പ സംഗമം; സമവായം തുടർന്ന് ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന ആവശ്യം. അയ്യപ്പ സംഗമം മൂന്ന് സെക്ഷനുകളായാണ് നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ മൂന്നു ഘട്ടങ്ങളിലായാണ് ചർച്ചകൾ. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടന ടൂറിസം, ആൾക്കൂട്ട നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാന ചർച്ചകൾ നടക്കുക.ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന എക്സിബിഷനും വിവിധ സാംസ്കാരിക…

Read More

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി, സ്ഥാനം ഒഴിയുന്നതാണ് നല്ലത്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി,സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കാക്കിയിട്ട ഒരു…

Read More

‘ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, കാണ്ടാമൃഗത്തിന് പോലും ഇത്ര തൊലിക്കട്ടിയുണ്ടാകില്ല’; എം വി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം വി ജയരാജൻ. ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരെന്നും അദ്ദേഹം ആരോപിച്ചു. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റ് ചെയ്താല്‍ ഒരു പൊലീസുകാരനെയും സംരക്ഷിക്കുന്ന…

Read More

‘വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല’; രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചൊല്ലി വിവാദം പുകയുന്നു. പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നാണ് വിമര്‍ശനം. വി.ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല, രാജി വെച്ചിട്ടുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നതെന്നും തെറ്റ് കണ്ടപ്പോള്‍ അത് പിന്‍വലിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിടി ബല്‍റാമുമായി…

Read More