മഴ മുന്നറിയിപ്പിൽ മാറ്റം; ചക്രവാത ചുഴി രൂപപ്പെട്ടു, കേരളത്തില്‍ മഴ ശക്തമാകും, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ 4 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത…
