Headlines

Webdesk

പിഎംശ്രീ; ചർച്ചയിൽ‌ തീരുമാനമായില്ല; നിലപാട് കടുപ്പിച്ച് CPIMഉം സിപിഐയും

പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും. എം എൻ സ്മാരകത്തിലെത്തി മന്ത്രി വി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു. പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ….

Read More

പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി: ഡി രാജ

പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഡി രാജ എം എ ബേബിയുമായി കുടിക്കാഴ്ച നടത്തി. ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികളാണ്. ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക. കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് ഡി രാജ വ്യക്തമാക്കി. വർഗീയശക്തികളെ പൊരുതി പരാജയപ്പെടുത്താൻ കഴിയുമെന്ന് ശുഭ പ്രതീക്ഷയുണ്ട്. സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി….

Read More

പിഎം ശ്രീ: ‘CPIയുടെ മന്ത്രിമാരെ കബളിപ്പിച്ചു; അസാധാരണ തിടുക്കത്തോടെ ഒപ്പുവെച്ചു’; വിഡി സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെയാണ് പദ്ധതിയിൽ ഒപ്പുവച്ചത്. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഐയുടെ മന്ത്രമാരെയും എൽഡിഎഫിലെ മന്ത്രിമാരെയും സിപിഐഎം കബളിപ്പിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്പോൾ തീർച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ….

Read More

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി മുന്നണികൾ; പ്രധാനമന്ത്രി വീണ്ടും എത്തും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെ പ്രചരണം ശക്തമാക്കി മുന്നണികൾ. നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമെന്ന് തേജ്വസി യാദവ്. എൻഡിഎ പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 30ന് വീണ്ടും ബിഹാറിൽ എത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്ന് തേജസ്വി യാദവ്. തിരഞ്ഞെടുപ്പിൽ എൻഡിഎക്കെതിരെ ഉന്നയിക്കാൻ മഹാസഖ്യത്തിന് വിഷയങ്ങളൊന്നും ഇല്ലെന്ന് ബിജെപി സംസ്ഥാന…

Read More

ശബരിമല സ്വർണക്കൊള്ള; ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരത്തിൽ നിന്ന് വിട്ടുനിന്ന് വി.മുരളീധരനും കെ.സുരേന്ദ്രനും

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാർ. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വി മുരളീധരൻ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രൻ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു. അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം…

Read More

പിഎം ശ്രീ: ചർച്ച ഒഴിവാക്കിയത് സിപിഐയുടെ എതിർപ്പ് ഭയന്ന്; ഒപ്പിടാൻ നീക്കം തുടങ്ങിയത് കേന്ദ്ര മന്ത്രിയുടെ കത്തിനെ തുടർന്ന്

പി എം ശ്രീ പദ്ധതിയിൽ ചർച്ച ഒഴിവാക്കിയത് സിപിഐയുടെ എതിർപ്പ് ഭയന്ന്. ഒപ്പിടുന്ന കാര്യം ചർച്ചയ്ക്ക് വെച്ചാൽ സിപിഐ എതിർക്കും എന്ന് സൂചന ലഭിച്ചിരുന്നു. ചർച്ച നടത്താത്തത് വീഴ്ചയാണെന്നാണ് സിപിഐഎം വിലയിരുത്തൽ. അതേസമയം കേന്ദ്രമന്ത്രിയുടെ കത്തിനെ തുടർന്നാണ് ധാരണാപത്രത്തിൽ ഒപ്പിടാൻ നീക്കം തുടങ്ങിയത്. കത്ത് ലഭിച്ചതോടെ ധാരണപത്രം ഒപ്പിടാൻ അനുമതി തേടി വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി മന്ത്രിക്ക് ഫയൽ അയച്ചു. ധാരണപത്രം ഒപ്പു വച്ചില്ലെങ്കിൽ വകുപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ ആകുമെന്ന് ഫയലിൽ സെക്രട്ടറിയുടെ കുറിപ്പ് ഉണ്ടായിരുന്നു….

Read More

തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് സ്വര്‍ണവില; വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയിലെത്തി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപ. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലെത്തി. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്….

Read More

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ…

Read More

പി.എം.ശ്രീയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ബിനോയ് വിശ്വവുമായി ചർച്ച നടത്തും

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം. അതേസമയം പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും….

Read More

‘ഹാൽ’ വിവാദം; ഹൈക്കോടതി ഇന്ന് സിനിമ കാണും

ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമ ഹൈക്കോടതി ഇന്ന് കാണും. രാത്രി എഴ് മണിക്ക് പടമുകൾ കളർ പ്ലാനറ്റിലാണ് പ്രത്യേക പ്രദർശനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. സിനിമയിൽ ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്‌ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് അണിയറ പ്രവർത്തകർ ഹൈക്കോടതി സമീപിച്ചത്. സിനിമ മതസൗഹാർദം തകർക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസും…

Read More