Headlines

Webdesk

ഇനി ഗൂഗിൾ അസിസ്റ്റന്റ് ഇല്ല പകരം ജെമിനി വരും; പുതുവർഷ പ്രഖ്യാപനവുമായി ഗൂഗിൾ

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026 മുതലാകും പുതിയ മാറ്റം നിലവിൽ വരുക. ആൻഡ്രോയിഡ് ഫോണുകൾ, ടാബ് ലെറ്റുകൾ, ഗൂഗിൾ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തൻ മാറ്റമെത്തും. ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടാകും മാറ്റങ്ങൾ കൊണ്ട് വരുകയെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാറ്റം വരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ വർഷാവസാനവും അവധിക്കാല സീസണുമായതിനാൽ ഉപയോക്താക്കൾക്ക് തടസ്സം നേരിടാതിരിക്കാനാണ് പുതുവർഷത്തിലേക്ക് തീരുമാനം ഗൂഗിൾ മാറ്റിയതെന്നാണ് പുറത്ത്…

Read More

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. ആശങ്കകള്‍ ഇല്ലന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ 72 മണിക്കൂര്‍ നിര്‍ണായകമാണ്. സങ്കീര്‍ണതകള്‍ സ്വഭാവികമാണെന്നും മറികടക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി…

Read More

‘പി വി അൻവർ സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്’; മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ…

Read More

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Read More

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പുംതറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേലൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ലക്ഷം തൊട്ട് പൊന്ന്: സ്വർണവില ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വർണവില. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വർഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വർണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920…

Read More

സിസ തോമസിനെ വിസിയാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം; ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാലയില്‍

ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തില്‍ പങ്കെടുത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സര്‍വകലാശാല ബഡ്ജറ്റ് ഇന്ന് അംഗീകരിക്കും. സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ നീണ്ടുനിന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനൊടുവിലെ സമവായത്തില്‍ സുപ്രീംകോടതി പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നോ വിസി നിയമനം എന്നായിരുന്നു കോടതിയുടെ ചോദ്യം. അതേ എന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉണ്ടായ സമവായം ജസ്റ്റിസ്…

Read More

വാളയാർ ആൾക്കൂട്ടക്കൊല; അന്വേഷണത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച, കൂടുതൽ പേരെ പിടികൂടാൻ കഴിഞ്ഞില്ല

പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലയിൽ അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. മർദ്ദിച്ചവരിൽ കൂടുതൽ പേരെ പിടികൂടാൻ ആദ്യദിവസങ്ങളിൽ പൊലീസിന് കഴിഞ്ഞില്ല. ഇവർ നാടുവിട്ടതായി സംശയമുണ്ട്. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിനായില്ല. ആദ്യ മണിക്കൂറുകൾ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ടായി. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായി വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് രാംനാരയണ്‍ ആള്‍ക്കൂട്ടകൊലപാതകത്തിനിരയാകുന്നത്. പ്രതികളെ അന്ന് തന്നെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറായില്ല. പിന്നീട് 15ഓളം…

Read More

പിഎം ശ്രീ: വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം; മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നില്ല

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം. പദ്ധതി പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നതില്‍ മന്ത്രിമാര്‍ക്കും വ്യക്തതയില്ല. ഉപസമിതി ചേരാത്തതില്‍ സിപിഐക്ക് അതൃപ്തിയുണ്ട്. ഉപസമിതി എന്ന് ചേരുമെന്ന കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്കോ സിപിഐഎം മന്ത്രിമാര്‍ക്കോ യാതൊരു അറിവുമില്ല. പിഎം ശ്രീ വിവാദകാലത്ത് സിപിഐയും സിപിഐഎമ്മും തമ്മിലുണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നത്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട…

Read More