Headlines

Webdesk

‘പച്ചനുണകളുടെ സമാഹാരം; അതിദരിദ്ര മുക്ത പ്രഖ്യാപനം ദോഷകരമായി മാറും; നടക്കുന്നത് പിആര്‍ പ്രൊപ്പഗണ്ട’; വിഡി സതീശന്‍

കേരളത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍ ദരിദ്രരില്‍ അതീവ ദരിദ്രര്‍ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില്‍ 64,000 ആയി മാറി. എന്ത് പ്രഖ്യാപനമാണിതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ അതീവ ദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോയെന്ന് വിഡി…

Read More

‘നടപ്പാക്കുന്ന കാര്യങ്ങളേ ഞങ്ങള്‍ പറയാറുള്ളൂ’; കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയില്‍ നാഴികക്കല്ലാകുകയാണ്. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളേയും ജനപ്രതിനിധികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഗ്രാമസഭകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് അതിദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ അതിദരിദ്രരെ സംബന്ധിച്ച…

Read More

‘വേണമെങ്കില്‍ പ്രഖ്യാപനത്തിനെതിരെ അതിദരിദ്രരെ അണിനിരത്താം, ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല’: കെ മുരളീധരന്‍

കേരളം അതിദാരിദ്ര്യമുക്തമായെന്ന പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളപ്പിറവി ദിനത്തില്‍ ആളുകളെ പറ്റിക്കാനാണീ പ്രഖ്യാപനമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ഈ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ല. തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും കെ മുരളീധരന്‍ ആഞ്ഞടിച്ചു. കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍പ്പോലും നിത്യചെലവിന് വകയില്ലാത്ത ഇഷ്ടംപോലെ ജനങ്ങളുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ അതിദരിദ്രരായ ജനങ്ങളെ അണിനിരത്താന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവശത അനുഭവിക്കുന്ന ജനങ്ങള്‍ കേരളത്തില്‍ കൂടിവരികയാണെന്ന…

Read More

അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വിഡി സതീശൻ; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ്. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് വിമർശിച്ചു. ചരിത്രം ഇവരെ കുറ്റക്കാരൻ എന്ന് വിധിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യം തീർത്തും അപ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി…

Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം തട്ടിയെടുക്കാൻ സുധീഷ് കുമാർ അവസരം നൽകിയെന്നാണ്…

Read More

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം; ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും. കത്തിന്റെ കരട് കഴിഞ്ഞദിവസം തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിനു ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക. അതേസമയം കഴിഞ്ഞദിവസം എസ് എസ് കെ ഫണ്ട് ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടും പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ ആയിരുന്നു കേന്ദ്ര നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്…

Read More

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍; മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍; തിരിച്ചറിയാനാകുന്നില്ലെന്ന് ബന്ധുക്കള്‍

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഗസ്സയ്ക്ക് കൈമാറി ഇസ്രയേല്‍. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. പലരുടേയും മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍…

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് കൊല്ലം സ്വദേശി

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ, രോഗം ബാധിച്ച് ഈ മാസം മാത്രം 12 പേർ മരിച്ചു. 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം…

Read More

കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പസത്തില്‍ നിന്നും രക്ഷിക്കാന്‍ കോര്‍ക്കമ്മിറ്റി; എകെ ആന്റണിയും ശശി തരൂരും കമ്മിറ്റിയില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളും, ഗ്രൂപ്പിസവും കോണ്‍ഗ്രസിന് മൂന്നാം വട്ടവും അധികാരം നഷ്ടമാവുന്നൊരു സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 17 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കോര്‍കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരന്‍, കെ മുരളീധരന്‍, എം എം ഹസന്‍,…

Read More

ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു. എന്നാൽ അറുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്തിന് മുന്നിലുണ്ട്. 1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ…

Read More