Headlines

Webdesk

ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ റിമാൻഡിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ. 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് കേസ് പരിഗണിച്ചത്. രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി, സ്വർണ്ണപ്പാളി കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടില്ല’; പരിപാടിക്കെത്തിയ സംഭവത്തിൽ ആശ സമരസമിതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ സമരസമിതി വൈസ് പ്രസിഡന്റ്‌ എസ് മിനി. നിയമസഭയിൽ നിന്നാണ് രാഹുൽ ആശാ സമരവേദിയിലെത്തിയത്. കുറ്റവാളി ആയിരുന്നെങ്കിൽ രാഹുലിനെ സഭയിൽ നിന്നായിരുന്നു ആദ്യം പുറത്താക്കേണ്ടിയിരുന്നത്. രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് നിലപാട്. വ്യക്തിയുടെ ക്രെഡിബിലിറ്റി തീരുമാനിക്കേണ്ടത് സമരസമിതി അല്ല അവർ തന്നെയാണെന്നും സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എസ് മിനി വ്യക്തമാക്കി. ക്ഷണിക്കാതെ ആശാ സമരവേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സതീശൻ സമരസമിതിയെ…

Read More

കാർഷിക സർവകലാശാലയിൽ കുത്തനെ കൂട്ടിയ ഫീസ് കുറയ്ക്കും; കൃഷിമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്. കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും പഠനം നിർത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫീസ് വർധന സർക്കാരിന്റെ തീരുമാനമല്ലെന്നും സർവകലാശാലയാണ് തീരുമാനിച്ചതെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കാർഷിക…

Read More

നെല്ല് സംഭരണത്തിൽ ആശ്വാസം; രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങും. മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ചർച്ച നടത്തിയിട്ടും മില്ലുടമകൾ സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രണ്ട് മില്ലുകളുമായി ധാരണയിലെത്തി. തൃശൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇന്ന് തന്നെ നെല്ല് സംഭരിച്ചു തുടങ്ങും. നേരത്തെ മില്ലുടമകൾ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളിൽ ഒരു ആവശ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി അം​ഗീകരിച്ചിരുന്നു. 100 ക്വിൻ്റൽ നെൽ സംഭരിക്കുമ്പോൾ 66.5 ക്വിൻ്റൽ അരിയാക്കി…

Read More

‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ്; വെറും പിആർ പ്രചരണം’; കെ സുരേന്ദ്രൻ

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. പ്രഖ്യാപനം വെറും പിആർ പ്രചരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണമാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണ്. സർക്കാർ ഖജനാവിൽ കാശില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചു. നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. കണ്ടെത്തിയ അറുപതിനായിരം പേരിൽ…

Read More

സൈഡ് തരാത്തതിന്റെ കലി തല്ലിതീര്‍ക്കാന്‍ ഹോട്ടലിലെത്തി; ഗുണ്ടയ്ക്ക് ആളുമാറി; നാലുപേരെ ആക്രമിച്ചതില്‍ കേസ്

ആലപ്പുഴ ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം.ആളു മാറിയുള്ള ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലില്‍ അതിക്രമം കാട്ടിയത്. ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററന്റിലാണ് ഗുണ്ടാ അക്രമണമുണ്ടായത്. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനാണ് ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തിയത്.ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉള്‍പ്പടെ മര്‍ദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്….

Read More

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം: ചടങ്ങില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുത്തേക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും തന്റെ വ്യക്തിപരമായ തിരക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി. വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ്…

Read More

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്….

Read More

പി എം ശ്രീ പദ്ധതി: SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

പി എം ശ്രീ പദ്ധതിയിൽ SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല. ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എസ് എസ് കെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല. മുൻ വർഷങ്ങളിലെ കുടിശിക ലഭിക്കുന്നതിനായുള്ള രേഖകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷമാകും തീരുമാനം.പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാനുള്ള മന്ത്രിസഭാ…

Read More

കേരള സർവകലാശാലയിലെ PhD വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് VC

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ ചെയ്തെന്നായിരുന്നു വകുപ്പ് ഡീൻ നൽകിയ പരാതി. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയന്റെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ…

Read More