Headlines

Webdesk

കേരള സർവകലാശാലയിലെ PhD വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് VC

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ ചെയ്തെന്നായിരുന്നു വകുപ്പ് ഡീൻ നൽകിയ പരാതി. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയന്റെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ…

Read More

‘അടിസ്ഥാന ആവശ്യങ്ങള്‍ക്കെതിരെ പൊരുതിയവരെ പാക് സൈന്യം കൊന്നു’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത് 12 പേരുടെ മരണത്തിനും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. പാകിസ്താന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം…

Read More

എഴുത്തച്ഛന്‍ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ ജി ശങ്കരപ്പിള്ള പറഞ്ഞു കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മുതല്‍ തത്വചിന്തയും ഹാസ്യവും വരെ ഒഴുകുന്ന സുന്ദര കവിതകളിലൂടെയാണ് കെജി ശങ്കരപ്പിള്ള എന്ന കെജിഎസ് മലയാളികളുടെ പ്രിയകവിയായത്. ആധുനിക മലയാള കവിതയുടെ മുഖമായാണ് സാഹിത്യലോകം കെജിഎസ്…

Read More

ഇന്‍ഡോനേഷ്യയിലേക്കുള്ള പൂ കയറ്റുമതിയുടെ മറവില്‍ ഹവാല ഇടപാട്; കേരളത്തിലേക്ക് എത്തിച്ചത് 330 കോടി രൂപ

ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന ഹവാല ഇടപാടില്‍ കേരളത്തിലേക്ക് എത്തിയത് 330 കോടിരൂപയുടെ കള്ളപ്പണം എന്ന് കണ്ടെത്തല്‍. ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഹവാല പണം എത്തിച്ചത്. കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദാലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്‍കംടാക്‌സ് നോട്ടീസ് നല്‍കി. കേസിലെ മറ്റൊരു ഇടപാടുകാരനായ റാഷിദിന് വേണ്ടിയും അന്വേഷണം ശക്തമാക്കി. 500ല്‍ അധികം മ്യൂള്‍ അക്കൌണ്ടുകളും ഇടപാടിനായി ഉപയോഗിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്…

Read More

കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം. അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി…

Read More

കേരളത്തിൽ നിന്നും മൂന്നാം വന്ദേഭാരത്; സർവീസ് നടത്തുക എറണാകുളം-ബെംഗളൂരു റൂട്ടിൽ, സമയക്രമമായി

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്കാണ് സർവീസ് നടത്തുക. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 നാണ് തിരികെ യാത്ര. അടുത്തയാഴ്ച മുതലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കേരളത്തിൽ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം, കൃഷ്ണരാജപുരം എന്നീ സ്‌റ്റോപ്പുകളുണ്ട്. ബുധനാഴ്ച…

Read More

സ്വർണവിലയിൽ‌ നേരിയ ഇടിവ്: 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാൽ‌ ഇന്നലെ രണ്ട് തവണകളായി സ്വർണവില വർധിച്ചതോടെ 90,000 കടക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗം; യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; തെളിവുകൾ പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ . കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകി. ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്ന് ഫോൺ പിടികൂടി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക്‌ മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ്…

Read More

വാണിജ്യാവശ്യത്തിനുള്ള LPG സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നാലര രൂപ മുതൽ ആറര രൂപവരെയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില Rs 1,590 രൂപ 50 പൈസയായി. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറിന്റെ വില 15 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Read More

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം; തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്

എറണാകുളം തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. സിപിഐയുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജില്ലയിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ട്. എന്നാൽ ഏറ്റവും രൂക്ഷമായ തർക്കം ജില്ലാ ആസ്ഥാനം നിൽക്കുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ്. 48 സീറ്റുകളാണ് ഇവിടെയുള്ളത്. അതിൽ വാർഡ് വിഭജനം വന്നപ്പോൾ…

Read More