Headlines

Webdesk

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് റോഡ് ഷോയ്ക്ക് അനുമതി തേടിയത്. റോഡ് ഷോ എട്ട് പോയിന്റുകളിലൂടെ കടന്നുപോകും. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടിയത്. ഉപ്പളത്ത് വെച്ച് വിജയ് ജനങ്ങളോട് സംസാരിക്കും….

Read More

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി…

Read More

മുടി മുറിച്ചത് വനിതകൾക്ക് വേണ്ടി, കോൺഗ്രസ് നേതാക്കളോട് പരിഭവമില്ല, കോട്ടയത്ത് എൽഡിഎഫ് അധികാരത്തിൽ വരും’; ലതികാ സുഭാഷ്

കോൺഗ്രസ് നേതാക്കളോട് പരിഭവമില്ലെന്ന് കോട്ടയം നഗരസഭയിലെ 48 ആം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലതികാ സുഭാഷ് . എതിർ സ്ഥാനാർത്ഥികൾ പോലും സുഹൃത്തുക്കൾ. ആശയപരമായ നിലപാടുകളോടുള്ള എതിർപ്പാണ് ഉണ്ടായിരുന്നത്. വനിതകൾക്ക് വേണ്ടിയാണ് താൻ അന്ന് മുടി മുറിച്ചത്. മുറിവിൽ കൊള്ളി വെക്കുന്നതുപോലെ വേദനയുണ്ട്. ആരെയും നോവിക്കുകയോ അധികാരത്തിനു വേണ്ടി നിൽക്കുകയോ ഇല്ല. ചാനൽ ചർച്ചകളിൽ ഇപ്പോഴും അധിക്ഷേപിക്കുന്നു. ഇവർക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കി. പണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ പറഞ്ഞപ്പോൾ താൻ മത്സരിച്ചു. പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം…

Read More

പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍

പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ പുഴയരികിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15 ഓളം അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം തള്ളിയത്. ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാര്‍കുറ്റി, കടവ്, എര്‍ത്ത് ഡാം, മുതലമട ചെമ്മണാംപതി, മംഗലം ഡാം ഉന്നതികളില്‍ നിന്നുള്ള 15ഓളം…

Read More

ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും; മുന്നണിയറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ല്‍; തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും. തൊഴിലാളി സംഘടനകളും മുന്നണിയുമറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ലാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തി. എന്നാല്‍ കോഡ് നടപ്പാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് മന്ത്രി വി. ശിവന്‍കട്ടിയുടെ ന്യായീകരണം. ലേബര്‍ കോഡിനെതിരെ രാജ്യമെമ്പാടുമുള്ള വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം തുടരുകയാണ് ലേബര്‍ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു നേതൃത്വം നല്‍കുമ്പോഴാണ്, സംസ്ഥാനം കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. മുന്നണിയിലോ…

Read More

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു. കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് ഹര്‍ജിക്കാര്‍…

Read More

വർക്കല ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്. പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക് വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ചെറിയ സഹായമെത്തിച്ചതൊഴിച്ചാൽ കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിപോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായി…

Read More

‘വർഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി നവോത്ഥാന നായകനാക്കുന്നു; ജമാഅത്ത് വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാവരുത്’; നാസർ ഫൈസി കൂടത്തായി

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മാർക്സിസ്റ്റ് ദാസ്യ വേലയാക്കരുതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ആദർശ പ്രചാരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു. ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത് കാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍…

Read More

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതിയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബി ജെ പി കോൺഗ്രസ് പ്രവർത്തകർ എത്തി. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം…

Read More

‘സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ല’; സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ ശക്തമായി എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എസ്‌ഐആറിന് എതിരെ കേരളവും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക. ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും. ഹര്‍ജികളില്‍…

Read More