Webdesk

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്നലെയാണ് നാരായണന് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 16ാം തീയതി തേനിയിൽ നിന്ന് ഊടുവഴികളിലൂടെയാണ് നാരായണനും മകനും ഇടുക്കിയിലെത്തിയത്. തുടർന്ന് ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ആരുമറിയാതെ താമസിക്കുകായയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് വിവരത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഇവരുടെ അടുത്ത്് എത്തിയത്. എന്നാൽ പരിശോധനക്ക് തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവമാണ് സ്രവമെടുത്ത് പരിശോധനക്ക് അയച്ചത്‌

Read More

ഗെലോട്ടുമായി ഇടഞ്ഞ് രാഹുല്‍, ആ പരാമര്‍ശം അതിരുകടന്നു, സച്ചിന് അവസരവുമായി കോണ്‍ഗ്രസ്!!

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജസ്ഥാന്‍ പോര് കടുത്ത വിള്ളലുണ്ടാക്കുന്നു. പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വ്യക്തിപരമായ ആക്രമണത്തില്‍ ഇടഞ്ഞിരിക്കുകയാണ്. ഗെലോട്ട് അധികാര കേന്ദ്രീകരണത്തിനായി ശ്രമിക്കുകയാണെന്ന ജൂനിയര്‍ നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും സമവായത്തിനായി ഗെലോട്ട് ശ്രമിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ്. സച്ചിന്റെ തിരിച്ചുവരവിന് കുറച്ച് കൂടി താല്‍പര്യം ഇതോടെ കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഒരു കഴിവും ഇല്ലാത്ത നേതാവാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന…

Read More

നീലേശ്വരം പീഡനം: മൂന്ന് പേർ ഒളിവിൽ; അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്യും

കാസർകോട് നീലേശ്വരത്ത് 16കാരിയെ മദ്രസ അധ്യാപകനായ പിതാവ് അടക്കം ഏഴ് പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അസ്റ്റ് ഇന്നുണ്ടാകും. കുട്ടിയുടെ ഉപ്പയടക്കം നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളായ കുട്ടിയുടെ അമ്മ അടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്യും. മൂന്ന് പ്രതികൾ ഒളിവിലാണ്. കുട്ടിയുടെ മൊഴിയിൽ ഇവരുടെ പേര് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. കുട്ടിയുടെ ഗർഭച്ഛിദ്രം നടത്തുകയും ഇക്കാര്യം പോലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പോക്‌സോ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു മദ്രസ…

Read More

രാജീവ് ഗാന്ധി കൊലക്കേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. നളിനി ശ്രീഹരന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അഭിഭാഷകന്‍ പറയുന്നു. രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വെല്ലൂര്‍ വനിത ജയിലില്‍ ആണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്. നളിനിയുടെ അഭിഭാഷകന്‍ പുകളേന്തി ആത്മഹത്യാ ശ്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ 29 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ്…

Read More

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു

മധ്യപ്രദേശ് ഗവർണറും മുതിർന്ന ബിജെപി നേതാവുമായ ലാൽജി ടണ്ഠൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ലക്‌നൗ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം. ശ്വാസകോശ പ്രശ്‌നങ്ങളും മൂത്ര തടസ്സത്തെയും തുടർന്ന് ജൂൺ 11നാണ് ലാൽജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഉത്തർപ്രദേശ് ബിജെപിയിലെ പ്രധാന നേതാക്കളിലൊരാൾ ആയിരുന്നു ലാൽജി ടണ്ഠൻ. കല്യാൺ സിംഗ്, മായാവതി മന്ത്രിസഭകളിൽ അംഗമായിരുന്നു. 2003-07 കാലഘട്ടത്തിൽ യുപി പ്രതിപക്ഷ നേതാവായിരുന്നു. ബീഹാർ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

കൊച്ചിയിലെ സിനിമാ ദമ്പതികൾക്ക് ഫൈസൽ ഫരീദുമായി ബന്ധം: എംടി രമേശ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് ചില മലയാള സിനിമകള്‍ക്ക് വേണ്ടി പണം മുടക്കിയതായുളള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെ ചില മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്. മലയാളത്തിലെ സിനിമാക്കാരായ ദമ്പതിമാര്‍ക്ക് ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട് എന്നാണ് എംടി രമേശിന്റെ ആരോപണം. ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതിമാര്‍ക്കാന്‍ ഫൈസല്‍ ഫരീദുമായി ബന്ധം എന്ന് എംടി രമേശ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍…

Read More

കോവിഡ് ഭീഷണി; ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ല

പാരിസ്: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2020ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. അനുകൂല സാഹചര്യമല്ലാത്തതിനെത്തുടര്‍ന്നാണ് പുരസ്‌കാരം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 1956ല്‍ ആരംഭിച്ചതിനുശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരില്‍ ആദ്യമായാണ് ബാലന്‍ ഡി ഓര്‍ മുടങ്ങുന്നത്. ബാഴ്‌സലോണ താരം ലയണല്‍ മെസിയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഉള്‍പ്പെടെ താരങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ഇത്തവണ ജേതാക്കളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടുത്ത ഒരു വര്‍ഷംകൂടി പുരസ്‌കാരം 2019ലെ ജേതാവായ മെസിയുടെ…

Read More

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. പൊഴിയൂര്‍ സ്വദേശിക്ക് നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നതിനാല്‍ പരീക്ഷ എഴുതിയത് പ്രത്യേക മുറിയിലാണ്. അതുകൊണ്ട് മറ്റ് വിദ്യാര്‍ഥികളുമായി സമ്പര്‍ക്കമില്ല. എന്നാല്‍ കരകുളം സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ 20 പേരെ നിരീക്ഷണത്തിലാക്കി. ജൂലൈ 16നാണ് പരീക്ഷ നടന്നത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കി പരീക്ഷ…

Read More

കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പൂന്തുറയിലും പുല്ലുവിളയിലും മാത്രമായിരിക്കില്ല സമൂഹ വ്യാപനമുണ്ടായിരിക്കുക. സംസ്ഥാനത്ത് ഓരോ ദിവസവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവരികയാണ്. അതുകൊണ്ട് തന്നെ വ്യാപന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. അനൂപ് കുമാര്‍ പറയുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്നല്ല…

Read More

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണംകൂടി: മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂൺ 19നാണ് ഹാരിസ് കുവൈത്തിൽ നിന്നെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു

Read More