Headlines

Webdesk

രോഹിത് ശർമ അടക്കം അഞ്ച് കായിക താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരം; ഇഷാന്തിനും ദ്യൂതി ചന്ദിനും അർജുന

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായിക താരങ്ങൾക്ക് പരമോന്നത ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ, ടേബിൽ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിംക്‌സ് താരം തങ്കവേലു മാരിയപ്പൻ എന്നിവർക്കാണ് രോഹിതിനെ കൂടാതെ ഖേൽരത്‌ന സച്ചിനും ധോണിക്കും കോഹ്ലിക്കും ശേഷം ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ സ്വർണമാണ്…

Read More

പുതുതായി 32 ഹോട്ട് സ്‌പോട്ടുകൾ, ആകെ എണ്ണം 607 ആയി; എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ്…

Read More

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;1419 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82…

Read More

സിക്‌സറുകൾ പായിച്ച് ധോണിയും റെയ്‌നയും; ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലന വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ യുഎഇയിൽ എത്തി. ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ചെന്നൈയിലെ ഹോം ഗ്രൗണ്ടിൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്. ധോണി, റെയ്‌ന, കേദാർ ജാദവ്, പീയുഷ് ചൗള തുടങ്ങിയ താരങ്ങളാണ് ഹോം ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങിയത്. ധോണിയുടെ തകർപ്പൻ സിക്‌സറുകൾ അടങ്ങിയ വീഡിയോയാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമാണ് ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം…

Read More

മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ ടീമിന്റെ സീ യു സൂൺ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന സീ യു സൂൺ സിനിമയുടെ റീലീസ് തീരുമാനിച്ചു. ഒടടി റീലിസിനാണ് ചിത്രം ഒരുങ്ങുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നിർമാണം. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. പൂർണമായും ഐ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ആമസോൺ വഴി റിലീസ് ചെയ്യും.

Read More

സുൽത്താൻ ബത്തേരി ചെതലയത്ത്പു ള്ളിമാനെ വേട്ടയാടിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ

പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ .ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട് റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത് .വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .കേസ്സിൽ കുടുതൽ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

Read More

ഈ മാസം 17 -ന് ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണി മുതൽ 1 മണി വരെ എത്തിയവർ നീരിക്ഷണത്തിൽ പോകണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

17-ാം തിയതി ചുളളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണിക്കും 1 മണിക്കും ഇടക്ക് ഡോക്ടറെ കാണാനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയോ രോഗലക്ഷണമുളളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

മഹാമാരിയായ കൊവിഡിനെതിരേ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്‌സിനായ കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ജനങ്ങളിലെത്തിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നിവയും ഇന്ത്യയില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത്…

Read More

കൊവിഡ് പരിശോധനയ്ക്ക് സ്രവം നിര്‍ബന്ധമില്ല; ‘കവിള്‍കൊണ്ട വെള്ളം’ മതിയെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് രോഗനിര്‍ണയത്തിനായി സാംപിള്‍ ശേഖരിക്കുന്നതിന് പുതിയ മാര്‍ഗവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (ഐസിഎംആര്‍). കൊവിഡ് പരിശോധന നടത്തുന്നതിന് മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിക്കുന്ന സ്രവത്തിന് പകരം ‘കവിള്‍കൊണ്ട വെള്ളം’ ഉപയോഗിക്കാമെന്നാണ് ഐസിഎംആര്‍ ജോണലില്‍ പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. SARS-CoV-2 വൈറസുകളെ കണ്ടെത്താന്‍ ‘കവിള്‍കൊണ്ട വെള്ളം’ മതിയാവുമെന്നാണ് പഠനം ചുണ്ടിക്കാട്ടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. മൂക്കില്‍നിന്നും സാംപിളുകള്‍ ശേഖരിക്കുന്നതിലൂടെ ആളുകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ മാര്‍ഗങ്ങള്‍ ഐസിഎംആര്‍ പരീക്ഷിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50…

Read More

പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന്‍ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയിന് ഷോക്കേറ്റത്. ആശ്രയിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയയും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.

Read More