ഫലപ്രദമായ മുഖമറ ഡിസൈന്‍ ചെയ്ത് മസാച്ചുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിഗ്ഹാം ആശുപത്രിയും
മസാച്ചുസെറ്റ്‌സ്: എന്‍ 95 മാസ്‌ക് പോലെ ഏറെ ഫലപ്രദമായ മുഖമുറ ഡിസൈന്‍ ചെയ്തതായി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇത്തരം മാസ്‌കുകളെന്നാണ് കണ്ടെത്തല്‍. കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുമ്പോള്‍ ഇത്തരം മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പ്രതിരോധം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. എന്‍ 95 മാസ്‌കുകള്‍ അഞ്ചു തവണയില്‍ കൂടുതല്‍ ധരിക്കാന്‍ പാടില്ലെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശിപാര്‍ശ…
