Headlines

Webdesk

ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് ഇന്ന് അത്തം ഒന്ന്

ഇന്ന് അത്തം, ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് പൂക്കളമൊരുക്കാന്‍ തുടങ്ങുന്നത്. ഇത്തവണ എന്നാല്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞ സ്ഥിതിയാണ്. കോവിഡ് കാലത്തെ ഓണാഘോഷങ്ങള്‍ ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താനാണ് ഔദ്യോഗിക തീരുമാനങ്ങള്‍. പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. സമാധാനവും, ഐശ്വര്യവും നിറഞ്ഞ തന്റെ ഭരണകാലത്തിന്റെ ഓര്‍മ്മ പുതുക്കാനനും തന്റെ പ്രജകളെ നേരില്‍ കാണാനുമായി കേരളം വാണിരുന്ന മഹാബലി ചക്രവര്‍ത്തി വരുന്ന ദിവസമാണ് ഓണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. ഓണക്കാലം…

Read More

ഇടുക്കിയിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു

ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു. കുട്ടി പ്രസവത്തിന് പിന്നാലെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. കട്ടപ്പന സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. യുവതി അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിപ്പോഴാണ് ഹോസ്റ്റലിലെ വാർഡൻ ഉൾപ്പെടെ വിവരം അറിയുന്നത്. കുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; നാല് സംസ്ഥാനത്ത് മഴ ശക്തമാകും

മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ഉത്തര, മധ്യ ഇന്ത്യയിൽ ഇതിന്റെ ഫലമായി ശക്തമായ മഴ ലഭിക്കും. അതേസമയം കേരളത്തിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സൂചന ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ഹിമാചൽ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്,…

Read More

കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ച് പേരാണ് തോണിയിലുണ്ടായിരുന്നത്. ഇതിൽ നാല് പേർ രക്ഷപ്പെട്ടു. പെരുമ്പള സ്വദേശി നിയാസിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മണൽവാരാൽ പോയപ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്

Read More

ഡൽഹിയിൽ സ്‌ഫോടക വസ്തുക്കളുമായി ഐ എസ് ഭീകരൻ പിടിയിൽ

ഡൽഹിയിൽ സ്‌ഫോടക വസ്തുക്കളുമായി ഐഎസ് ഭീകരൻ പിടിയിൽ. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട ഭീകരനെയാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയതെന്നും പോലീസ് അറയിിച്ചു സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എൻ എസ് ജി സംഘം മേഖലയിൽ പരിശോധന തുടരുകയാണ്. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി ബുദ്ധജയന്തി പാർക്കിന് സമീപത്താണ് ഭീകരനും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇയാൾ പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചടിക്കുകയും ഇയാളെ…

Read More

24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി ഉയർന്നു 945 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് മരണം 55,794 ആയി ഉയർന്നു. 6,93,300 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 22,22,577 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് ഉയരുന്നത് ഏറെ ആശ്വാസകരമാണ് പത്ത് ലക്ഷത്തിൽ 2152 എന്ന നിലയിലാണ് രാജ്യത്തെ രോഗബാധാ നിരക്ക്….

Read More

ഷാർജയിൽ കോവിഡ് പരിശോധനയ്ക്ക് 16 പുതിയ കേന്ദ്രങ്ങൾ

ഷാർജ: പതിനാറ് പുതിയ സൗജന്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി ഷാർജയിൽ തുടങ്ങി. ഷാർജ പൊലീസിന്റെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രങ്ങളിലെ പരിശോധന തീയതികൾ പിന്നാലെ അറിയിക്കുമെന്ന് അറിയിച്ചു. രാവിലെ 11 മുതൽ 7വരെയാണ് പരിശോധനാ സമയം. 48 മണിക്കൂറിനുള്ളിൽ അൽ ഹോസൻ ആപ് വഴി പരിശോധനാ ഫലം അറിയാം. ഫുജൈറ. സൗജന്യ കോവിഡ് പരിശോധനയ്ക്കു മിർബയിൽ പുതിയ കേന്ദ്രം തുറന്നു.

Read More

വീണ്ടും കൊവിഡ് മരണം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76 വയസ്സായിരുന്നു. ഇന്നലെ പന്ത്രണ്ട് പേരുടെ മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇക്ബാൽ അറിയിച്ചു. കൊവിഡ് മരണം ആണോ അല്ലയോയെന്നത് സാങ്കേതിക വിഷയമാണ്. സർക്കാർ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു

Read More

സനീഷിനെ മരത്തിൽ കെട്ടിയിട്ട ശേഷം വെട്ടിക്കൊന്നു; തടയാനെത്തിയവരെ ഇസ്മായിൽ വാൾ വീശി ഓടിച്ചു

തൃശ്ശൂർ കോടശ്ശേരിമലയിൽ സനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് മരത്തിൽ കെട്ടിയിട്ട ശേഷം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമെന്ന് പോലീസ്. നായാടിക്കോളനയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്മായിൽ(38), ഇയാളുടെ ഭാര്യ നാഗമ്മയെന്ന സമീറ(22), ബന്ധു അസീസ്(27) എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സനീഷും പ്രതിയായ ഇസ്മായിലും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂലിപ്പണിയും ഡ്രൈവറുമൊക്കെയായിരുന്നു സനീഷ്. കോളനിയിലെ നിത്യസന്ദർശകനാണ് ഇയാൾ. സംഭവ ദിവസം പ്രതികൾക്കൊപ്പം ഇരുന്ന് ഇയാൾ മദ്യപിക്കുകയും ചെയ്തിരുന്നു….

Read More

കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച്…

Read More