മാറ്റിവെക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,കീം പരീക്ഷക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസെടുക്കരുത്; ശശി തരൂർ
തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവായെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒഴിവാക്കാവുന്ന ഒരു പരീക്ഷയില്‍ പങ്കെടുക്കാനാണ്് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചത്. ഇവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ അവലപനീയമാണെന്ന് ശശി തരൂര്‍…
