Headlines

Webdesk

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകും

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകു. വാക്‌സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ തേടിയ അധിക വിവരങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയൊരുങ്ങുന്നത്. അനുമതി ലഭിച്ചാൽ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. നേരത്തെ ഫൈസർ, കൊവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസിജിഐ തേടിയിട്ടുണ്ട്.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധ. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങൾ. ചൈന, യു.എസ്, യു.കെ , റഷ്യ തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം എന്നു തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുലിന്‍രെ ചോദ്യം. ‘ലോകത്തിലെ 23 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയുടെ നമ്പര്‍…

Read More

ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു

ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്ബരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു. മഞ്ഞില്‍വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയ താരമാണ്. നിരവധി പരമ്ബരകളിലില്‍ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്. ഡിസംബര്‍ 23 ബുധനാഴ്ച ഔദ്യോഗികമായി വിവാഹനിശ്ചയം നടക്കും. തിരുവനന്തപുരത്താണ് ചടങ്ങുകള്‍. ഒരേ മേഖലയില്‍ നില്‍ക്കുന്നവര്‍ ഒന്നാകുമ്ബോള്‍ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം സ്വാഭാവികമാണ്. അത്തരം…

Read More

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം. ”പ്രിയപ്പെട്ട മീര-സുമിത്ര ചേച്ചിക്കൊപ്പം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ട്രോളുകളും എത്തിയത്. നടി മീര വാസുദേവന്‍ സുമിത്രം എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്രയുടെ ബുട്ടീക് ഉദ്ഘാടനത്തിനായാണ് അജു എത്തിയത്. എന്നാല്‍ ഇതേ സമയം തന്നെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷണിച്ച നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദികയുടെ അടുത്ത് എത്താത്തത് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. മീര വാസുദേവനൊപ്പം പങ്കുവച്ച പോസ്റ്റിന്…

Read More

അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്

കവിതയിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച കവയത്രിയായിരുന്നു സുഗതകുമാരി. പച്ചപ്പും സ്ത്രീയും മുറിവേറ്റപ്പോഴെല്ലാം സുഗതകുമാരിയും ശബ്ദിച്ചു. അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്. 1934 ജനുവരിയില്‍ 22 ന് പത്തനംതിട്ട ജില്ലയിലെ ആറൻമുളയിലാണ് സുഗതകുമാരിയുടെ ജനനം.വാഴുവേലിൽ തറവാട്ടിൽ പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും കവി ബോധേശ്വരന്‍റെയും മകളായി ജനിച്ച സുഗതകുമാരി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.ജാഗ്രതയും നിലപാടുകളും നിറഞ്ഞതായിരുന്നു സുഗത കുമാരിയുടെ കാവ്യസപര്യ. അര നൂറ്റാണ്ടിലേറെയായി അത്…

Read More

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങും

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമിതിയിൽ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ഏകദേശം ധാരണയായിരുന്നു. മെയ് മാസത്തോട് അനുബന്ധിച്ച് രാജിവെക്കാമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാൽ അതുവേണ്ട രാജിവെക്കുകയാണെങ്കിൽ…

Read More

ക്രിസ്തുമസ് ട്രീ  വീട്ടിൽ നിർമ്മിച്ച്   ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി

മാനന്തവാടി: ക്രിസ്തുമസ് ട്രീ  വീട്ടിൽ നിർമ്മിച്ച്   ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി എവുലിൻ അന്ന ഷിബു.  ന്യൂസ് പേപ്പറും ഉപയോഗിച്ച പുസ്തക  താളുകളും കൊണ്ടാണ്  മനോഹരങ്ങളായ  ട്രീ യും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നത് . ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ചെയത് തുടങ്ങിയതാണ് എവുലിൻ . ഉപയോഗശൂന്യമായ ബോട്ടിലുകൾ, കയർ , മുട്ട തോട് , പിസ്ത തോട് എന്നിവ കൊണ്ട്  വാൾ ഹാങ്ങിങ്ങ് പോലുള്ളവ നിർമ്മിച്ചു….

Read More

സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയ. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്നു സുഗതകുമാരി. സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ച് അവർ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമർഷവും പെൺകുഞ്ഞ് 90 പോലെയുള്ള കവിതകളിൽ നീറിനിന്നു. സാരേ ജഹാം സെ അച്ഛാ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം…

Read More

ഷാനവാസ് നരണിപ്പുഴ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു

സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബ. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു പറഞ്ഞു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാമെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് ഫേസ്ബുക്ക് പേജിലൂടെ ഷാനവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തത്. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഇത് പിൻവലിക്കുകയായിരുന്നു.

Read More

അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം

സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്ത തടവുശിക്ഷ. 28 വർഷങ്ങൾക്ക ശേഷമാണ് അഭയകേസിൽ വിധി വരുന്നത്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽകുമാറാണ് വിധി പറഞ്ഞത്. പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് തെളിഞ്ഞത്. ഇരുപ്രതികൾക്കും…

Read More