Headlines

Webdesk

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി ഗ്രാമിന് 40 രൂപ കുറഞ്ഞ് 4660 രൂപയിലെത്തി. ചൊവ്വാവ്ച 37,600 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.83 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,050 രൂപയായി.

Read More

പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10.52നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്….

Read More

സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധിക്കും

സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധിക്കും. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പ്രതികൾക്കുമെതിരെ കൊലപാതക കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റർ അഭയ കണ്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തുകയും കിണറ്റിൽ തള്ളുകയുമായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് കോടതി ശരിവെച്ചു കോൺവെന്റിൽ…

Read More

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ് (65)മരിച്ചത്. ഭാരതപ്പുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ശങ്കരന്‍ മരിച്ചു. ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി,…

Read More

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയ പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്. സമരപരിപാടികൾ ആലോചിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. സംയുക്ത കർഷക സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പ്രതിഷേധം നടത്തുന്നത്. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതോടെയാണ് ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം…

Read More

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയ.രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി അനുസരിച്ച്‌ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. എം. കെ പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് പുതിയ ശ്രേണിയിലെ വൈറസ് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിനുണ്ടായ ഈ…

Read More

2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: 2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റ. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്തുന്നതല്ല. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. “10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ 2021 ഫെബ്രുവരി വരെ നടത്തില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂ. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ല. ഓണ്‍ലൈന്‍ രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത്…

Read More

ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം കൂടി

ഇപ്പോഴത്തെ കോവിഡ്-19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാല്‍ രോഗം വന്നുകഴിഞ്ഞാല്‍ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവര്‍ക്ക് പോലും പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തില്‍ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം…

Read More

പുതിയ കൊറോണ വൈറസ്​ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല ;കേന്ദ്രം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ വകഭേദത്തിന്‍റെ സാന്നിധ്യം രാജ്യത്ത്​ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​ കേന്ദ്രം വ്യക്​തമാക്കി. പുതിയ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്ന്​ നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ അറിയിച്ചു. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്‍റെ കാഠിന്യം കൂട്ടാനിടയില്ലെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവിസുകൾ ഇന്ത്യ ഡിസംബര്‍ 23 മുതല്‍ 31 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 23 വരെ ബ്രിട്ടനില്‍…

Read More

നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ

പുല്പള്ളി: നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ. സിനിമാ മേക്കപ്പ് മാനായ ശശിമല ആലിക്കൽ ഷാബു (37) വിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാടും ചലച്ചിത്രലോകവും കേട്ടത്. ഞായറാഴ്ച രാത്രി വൈകി ഷാബുവിനെ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനവുമായി ചലച്ചിത്രരംഗത്തെ പ്രമുഖരെത്തി. എട്ടുവർഷമായി നിവിൻപോളിയുടെ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ഷാബു ഷൂട്ടിങ് ലൊക്കേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. പുതിയ തീരങ്ങൾ എന്ന സിനിമ മുതലാണ് നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് മാനായത്. അജു വർഗീസ്, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ,…

Read More