Headlines

Webdesk

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഈ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്‍റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ…

Read More

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ സമ്മേളനം ചേരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഫയല്‍ ഗവര്‍ണര്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സർക്കാരിന്റെ ആവശ്യം തള്ളിയത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല. സമ്മേളനം ചേരാനുള്ള അടിയന്തര…

Read More

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15140 ആയി. 12809 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 92…

Read More

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി : ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്. വൈറസ് ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ മുഖ്യമായി വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നത് സിഎസ്ആആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയാണ്. ഇന്ത്യയില്‍ സാര്‍സ്-കൊറോണ വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ്. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ ജനിതക ഘടന പരിശോധിക്കുന്നതിനായി 4000 സാമ്പിളുകളാണ് ശേഖരിച്ചത്. സെപ്റ്റംബര്‍-നവംബര്‍ മാസത്തില്‍…

Read More

യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശം

കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശ. ആർടിപിസിആർ ടെസ്റ്റും കൊവിഡ് പോസിറ്റീവാകുന്നവർക്ക് പ്രത്യേക ഐസോലേഷനും സജ്ജമാക്കാൻ നിർദേശമിറങ്ങി. വിമാനത്താവളത്തിലെ ടെസ്റ്റിൽ പോസിറ്റീവാകുന്നവരുടെ സഹയാത്രികർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും നിർബന്ധമാക്കി. പതിവിലധികം തോതിൽ പടരുന്നതാണ് കൊവിഡിന്റെ പുതിയ വകഭേദം. ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം പ്രത്യേക ഐസോലേഷനിൽ പാർപ്പിച്ചിട്ടുള്ളവരുടെ സ്രവ സാമ്പിളുകൾ യുകെ വകഭേദമാണോയെന്ന് കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ…

Read More

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. അഭയ കേസിലെ വിധിക്ക് ശേഷം കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. സിസ്റ്റർ അഭയക്ക് നീതി ഉറപ്പിക്കാൻ സാധ്യമായത് ഈയൊരു മനുഷ്യന്റെ നിർണായക സാക്ഷി മൊഴിയാണ്. പ്രലോഭനങ്ങളേറെ ഉണ്ടായിട്ടും തന്റെ മൊഴിയിൽ നിന്ന് രാജു വ്യതിചലിച്ചിരുന്നില്ല മോഷ്ടാവായിരുന്നു രാജു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായാണ് മഠത്തിൽ കയറിയത്. ഫാദർ കോട്ടൂരിനെയും സെഫിയെയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകി. രാജുവിന്റെ…

Read More

വൈറല്‍ വീഡിയോ; കുട്ടിയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാ(45)ണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലിസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍…

Read More

കമ്പളക്കാട് പറളിക്കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യാവീട്ടുകാര്‍ രംഗത്ത്

കമ്പളക്കാട് പറളിക്കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യാവീട്ടുകാര്‍ രംഗത്ത്…. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ ലത്തീഫാണ്  രണ്ടാം ഭാര്യയായ ജസ്‌നയുടെ പറളിക്കുന്നിലെ വീട്ടില്‍ വെച്ച്  മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.  അബ്ദുള്‍ ലത്തീഫ് വീട്ടിലെത്തി നിത്യവും അക്രമിക്കുമായിരുന്നെന്നും നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും ജസ്‌നയുടെ മാതാവ് സാബിറ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ മാസം 10ന് ഇയാള്‍ ജസ്‌നയുമായുള്ള വിവാഹ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചിട്ടും മാനസികവും ശാരീരികവുമായ പീഡനം നടത്തിയിരുന്നുവെന്നും ഇവർ പറഞ്ഞു….

Read More

വയനാട് തവിഞ്ഞാലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തലപ്പുഴ : തവിഞ്ഞാല്‍ പേരിയ പീക്കിന് സമീപം പുലര്‍ച്ചെ 5 മണിയോടെ ബൈക്ക്  റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി യുവാവിന് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഷിബിന്‍ ( 21 ) നാണ് പരുക്കേറ്റത്. സുഹൃത്തുക്കളോടൊപ്പം മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. റോഡില്‍ നിന്നും തെന്നി നീങ്ങിയ ബൈക്ക് 60 അടിയോളം താഴ്ചയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ഷിബിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടുംവളവും, ഇറക്കവുമായ  ഈ റോഡില്‍  അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും, റോഡരികില്‍ സുരക്ഷാ ലൈനുകള്‍ വരക്കാത്തതുമാണ് അപകട കാരണമെന്ന്…

Read More