Headlines

Webdesk

കാസർകോട് ബളാലിൽ ഉരുൾപൊട്ടി; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ, ആളുകളെ മാറ്റി

കാസർകോട് ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. ബളാൽ-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസർകോട് തുടരുന്നത്. കാസർകോട് ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More

യുഎസ് ഓപ്പണ്‍; ഡൊമനിക്ക് തീം-സ്വരേവ് ഫൈനല്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ഇത്തവണ എത്തുക പുതിയ ചാംപ്യനിലേക്ക്. ഓസ്ട്രിയയുടെ ഡൊമനിക്ക് തീമും ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവും നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുന്നതോടെയാണ് യു എസ് ഓപ്പണിന് പുതിയ ജേതാവ് എത്തുക. ടോപ് റാങ്കുകാരായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ റഫറിയെ പന്ത് കൊണ്ടടിച്ചതിനെ തുടര്‍ന്ന് നൊവാക് ജോക്കോവിച്ചിനെ പുറത്താക്കുകയായിരുന്നു. ബ്രിട്ടന്റെ ആന്റി മുറെയാവട്ടെ തോറ്റ് പുറത്താവുകയും ചെയ്തു ലോക മൂന്നാം നമ്പര്‍ താരമായ…

Read More

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല; ഇതിന്റെ രേഖകൾ പക്കലുണ്ട്: മന്ത്രി ജലീൽ

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികപരമായിരുന്നുവെന്നും മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മതഗ്രന്ഥങ്ങൾ തിരിച്ചയക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു ഗ്രന്ഥങ്ങൾ ആർക്കൊക്കെ നൽകിയെന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ സാധിക്കുന്നതുമാണ്. താൻ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലമുണ്ട്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയിലുണ്ട്. സ്വന്തമായി വാഹനമോ സ്വർണമോയില്ല എന്ന കാര്യവും…

Read More

മഴ അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ 2020 സെപ്റ്റംബർ 12 :കണ്ണൂർ. 2020 സെപ്റ്റംബർ 13 : കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ്…

Read More

കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി ജയചന്ദ്രൻ നായർ പിടിയിൽ

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പാലം സ്വദേശി ജയചന്ദ്രൻ നായരാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദേശീയപാതയിൽ വെച്ച് കണ്ടെയ്‌നർ ലോറിയിൽ കടത്തി 500 കിലോ കഞ്ചാവ് പിടികൂടിയത് കണ്ടെയ്‌നറിൽ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.

Read More

ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; ആളപായമില്ല

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഷാസദ ബാഗ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാവിലെയാണ് തീപിടിച്ചത്. 9 ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ പ്രദേശത്ത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. തീപിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതുവരെയും നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Read More

അരുണാചലില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറി

അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നു കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്. ‘അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു സെപ്റ്റംബര്‍ രണ്ടു മുതല്‍ കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്റ്റംബര്‍ എട്ടിനു ഹോട്‍ലൈനിലൂടെ…

Read More

ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു; സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തം. വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും കമ്മീഷണറോഫീസുകളിലേക്കും കലക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകരും യൂത്ത് ലീഗും ബിജെപിയും മാർച്ചുകൾ നടത്തി മാർച്ചുകൾ പലതും സംഘർഷത്തിലാണ് കലാശിച്ചത്. ആലപ്പുഴയിലും കൊല്ലത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വളാഞ്ചേരിയിൽ മന്ത്രി ജലീലിന്റെ വീടിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ആരെയും ഇങ്ങോട്ട് പ്രവേശിപ്പിക്കുന്നില്ല കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപിക്കാർ മന്ത്രിയുടെ…

Read More

കണ്ണൂരിൽ കൊവിഡ് ക്വാറന്റൈനിൽ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read More

കടങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽത്തല്ല്

കൊച്ചി കടങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി യോഗത്തിനിടെ എ, ഐ വിഭാഗങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് ചേരി തിരിഞ്ഞുള്ള കോൺഗ്രസുകാരുടെ അടി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പുതിയ മണ്ഡലം കമ്മിറ്റി എ ഗ്രൂപ്പ് നേതൃത്വത്തിലാണ്. ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടാത്തതിൽ പ്രതിഷേധിച്ചുണ്ടായ വാക്കുതർക്കം കൂട്ടത്തല്ലിലെത്തുകയായിരുന്നു. യോഗത്തിന്റെ മിനുട്‌സ് പിടിച്ചെടുക്കാൻ ശ്രമം നടന്നു. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. കസേരകൾ വലിച്ചെറിഞ്ഞു. ക്രിമിനൽ കേസ്…

Read More