ജനീവ: ഇറാന്-യുഎസ് കരാര്‍ ഇസ്രയേലിന് ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ. ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് അറിയിച്ചു കൊണ്ടാണ് ഇസ്രയേല്‍ അംബാസഡർ ഡാനി ഡെനോണ്‍ രംഗത്തെത്തിയത്. ‘ധാരാണ പത്രത്തിലൂടെ ട്രംപ് ഇറാന് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. അന്തിമ കരാറില്‍ ഇതുവരെയും എത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ചട്ടക്കൂടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയത്. നമ്മള് ഇനിയും കാത്തിരിക്കേണടതുണ്ട്’; എന്നാണ് ഇസ്രയേല്‍ അംബാസഡർ പറഞ്ഞത്.സമാധാന കരാറിലെത്തിയിട്ടും ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്-യുഎസ് കരാര്‍ അന്തിമമല്ലെന്നും ഇറാന് നന്നായി പെരുമാറിയില്ലെങ്കില്‍ ആക്രമണം വീണ്ടും തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന കാരണത്താല്‍ പെട്ടെന്ന് ആക്രമണങ്ങള്‍ ഉപേക്ഷിക്കാനും ഇറാനെ വെറുതെ വിടാനും കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറനുമായി ഒപ്പിട്ടത് വളരെ ശക്തമായൊരു കരാറാണെന്നും ആര്‍ക്കും അതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. കരാര്‍ കാരണം ആഗോളവ്യാപരത്തിന് ഒരുപാട് ഗുണമുണ്ടെയെന്നും മാര്‍ക്കറ്റുകള്‍ വളരെ സന്തോഷത്തിലാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.









