ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു: ഗവര്‍ണ്ണര്‍
കൊവിഡ്-19 ന്യൂയോക്ക് സംസ്ഥാനത്തുടനീളം 24 മണിക്കൂറിനുള്ളില്‍ 783 പേരുടെ ജീവന്‍ അപഹരിച്ചതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഖ്യ. എന്നിരുന്നാലും, ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗം കുറഞ്ഞുവരുന്നതായും, അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു എക്കാലത്തേയും ഉയര്‍ന്ന മരണനിരക്ക്. 799 പേരാണ് ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് ശ്വസനസഹായിയായ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറഞ്ഞു വരുന്നുണ്ട്. അതായത് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍ട്യൂബേഷനുകള്‍ അത്ര സുഖമുള്ള കാര്യമല്ല, ഇപ്പോള്‍…
