Headlines

Webdesk

ജർമനിയിൽ ആഫ്രിക്കൻ പന്നിപ്പനി ഭീഷണി

ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ പന്നി മാംസ ഉത്പാദകരാണ് ജര്‍മ്മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് ജര്‍മ്മനി ഉത്പാദിപ്പിക്കുന്നത്. ”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പകരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും” കൃഷിമന്ത്രി ജൂലിയ ക്ലോക്നര്‍ പറഞ്ഞു. ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്….

Read More

പ്രതിഷേധം ഫലം കണ്ടു; സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുന:സ്ഥാപിച്ചു

സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ സർവീസും തുടരും. റദ്ദാക്കിയ സ്പെഷ്യൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ജി.സുധാകരൻ റെയിൽവെ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ആവശ്യത്തിനു യാത്രക്കാരുണ്ടായിട്ടും ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വൻ നഷ്ടത്തിലാണ് ഓടുന്നതെന്ന് പറഞ്ഞാണ് റെയിൽവെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്

Read More

കോവിഡ് 19 പ്രതിസന്ധി രൂക്ഷം; എഎഫ്‌സി കപ്പ് ഫുട്ബോൾ റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നതായി അറിയിച്ചത്. മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെത്തുടര്‍ന്ന് നീണ്ട് പോവുകയായിരുന്നു. ഇപ്പോഴും കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ തീരുമാനിച്ചത്. എഎഫ്‌സി കപ്പിന്റെ അഞ്ച് സോണുകളെ ഏകോപിപ്പിക്കുന്നതിനും ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സങ്കീര്‍ണതകളേറെയാണെന്നും അതിനാല്‍ സങ്കടത്തോടെ ടൂര്‍ണമെന്റ് റദ്ദാക്കുകയാണെന്നും എഎഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് പോരാട്ടമാണ് എഎഫ്‌സി…

Read More

സാമൂഹ്യനേതാവും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി 1970ൽ ആര്യസഭ എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു. എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നു സ്വാമി അഗ്നിവേശ്. പെൺഭ്രൂണഹത്യക്കെതിരെയും പോരാട്ടം നടത്തി. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും വിമർശനമുന്നയിച്ച വ്യക്തിത്വമായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ…

Read More

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം

കൽപ്പറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ലെ കൊറ്റിയോട്ടുമ്മൽ കോളനി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ആലക്കണ്ടി റോഡ് മുതൽ പുതിയ റോഡ്, ആറാം മൈൽ ടൗൺ ഉൾപ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉൾപ്പെടുന്ന പ്രദേശം മുതൽ ഒന്നാം വാർഡിലെ ഇടിയംവയൽ പാലം വരെ. മൂന്നാം വാർഡിലെ മരം വയൽ കോളനി ഉൾപ്പെടുന്ന പ്രദേശം പൂർണമായും, രണ്ടാം വാർഡിലെ പിണങ്ങോട് ടൗൺ ഉൾപ്പെടുന്ന പ്രദേശം മൈക്രോമൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ…

Read More

വയനാട്ടിൽ 374 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.

Read More

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം  സിറ്റി പോലിസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.  നിയമസഭാ ഹോസ്റ്റലിനും സർവകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്സിറ്റി റോഡിൽ നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രസ്തുത സ്ഥലങ്ങളിൽ പോലിസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന്  സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു….

Read More

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,056 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,53,801 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,87,392 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764…

Read More

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

വയനാട് ഓണക്കിറ്റ് വിതരണം 15 വരെ

ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സെപ്തംബര്‍ 15 വരെ ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More