കൽപ്പറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ലെ കൊറ്റിയോട്ടുമ്മൽ കോളനി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ആലക്കണ്ടി റോഡ് മുതൽ പുതിയ റോഡ്, ആറാം മൈൽ ടൗൺ ഉൾപ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉൾപ്പെടുന്ന പ്രദേശം മുതൽ ഒന്നാം വാർഡിലെ ഇടിയംവയൽ പാലം വരെ. മൂന്നാം വാർഡിലെ മരം വയൽ കോളനി ഉൾപ്പെടുന്ന പ്രദേശം പൂർണമായും, രണ്ടാം വാർഡിലെ പിണങ്ങോട് ടൗൺ ഉൾപ്പെടുന്ന പ്രദേശം മൈക്രോമൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് എട്ടിലെ നമ്പിക്കൊല്ലി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും (1 മുതല്‍ 20 വരെ വാര്‍ഡുകള്‍) കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
The Best Online Portal in Malayalam