Headlines

Webdesk

വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം

വയനാട് കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്. അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോ​ഗ്യമന്ത്രി ലോക്സഭയിൽ

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു. 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോ​ഗ്യരം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും…

Read More

ഹിന്ദി ദിവസ് 2020; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ ബഹുമാനം നല്‍ണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദി ദിവസ് 2020 നോടനുബന്ധിച്ച് മധുബന്‍ എജ്യൂക്കേഷണല്‍ ബുക്ക്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാ ഭാഷകള്‍ക്കും സമ്പന്നമായ ചരിത്രമുണ്ട്. നമ്മുടെ ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക പൈതൃകത്തിലും നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1918 ല്‍ മഹാത്മാഗാന്ധി ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഹിന്ദിയെയും…

Read More

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 76 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26),…

Read More

2540 പേർക്ക് കൂടി കൊവിഡ്, 2346 പേർക്ക് സമ്പർക്കം വഴി; 2110 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട്…

Read More

പേരക്കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കറിൽ പോയതെന്ന് ഇപി ജയരാജന്റെ ഭാര്യ

വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറിൽ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങൾ എടുക്കാനാണെന്ന് പി.കെ. ഇന്ദിര പറഞ്ഞു. എവിടെയും ക്വാറന്റീൻ ലംഘിച്ചിട്ടില്ല. ക്വാറന്റീനുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാൻ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ. എനിക്ക് രണ്ട് പേരക്കുട്ടികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും അവർക്ക് കൊടുക്കാൻ അവരുടെ ആഭരണങ്ങൾ എടുക്കാനാണ്…

Read More

കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു

കൊറോണ വൈറസ് ശ്വാസകോശത്തെ (lab-grown respiratory tract cells) ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു. ശ്വാസകോശത്തിനുള്ളിലെ ഓരോ സെല്ലിലും ഉൽ‌പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസ് കണങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന കണ്ടെത്തലാണിത്. നോർത്ത് കരോലിന യൂണിവേഴ്സിറ്റി (യു.എൻ‌.സി) ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ ചിത്രങ്ങൾ പകർത്തിയത്. എയർവേകളിലെ SARS-CoV-2 അണുബാധ എത്രമാത്രം തീവ്രമാകുമെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു. ഗവേഷണത്തിൽ, ശാസ്ത്രജ്ഞർ SARS-CoV-2 കൊറോണ വൈറസിനെ മനുഷ്യ ശ്വാസകോശത്തിലെ ബ്രോങ്കിയൽ എപ്പിത്തീലിയൽ സെല്ലുകളിലേക്ക് കുത്തിവയ്ക്കുകയും…

Read More

ഐ.പി.എല്‍ 2020; 120 രാജ്യങ്ങളില്‍ സംപ്രേഷണം, മത്സരങ്ങള്‍ മലയാളം ചാനലിലും

ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. ചാനലുകളും വിവരങ്ങളും ഹിന്ദി- സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി. ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്പോര്‍ട്സിന്റെ എല്ലാ പേ ചാനലുകളിലും കാണാം….

Read More

കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴ അടച്ചു

കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം അടച്ചത്. കേസില്‍ ഈമാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, പിഴ അടച്ചെന്നു കരുതി കോടതിവിധി താന്‍ അംഗീകരിച്ചെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം മാദ്ധ്യപ്രവര്‍ത്തകരോട് പറഞ്ഞത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴചുമത്തിക്കൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകര്‍ക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്വീറ്റുകള്‍…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലർ ഫിനാൻസിനെതിരെ വന്നിരിക്കുന്നത്. അതേസമയം, പോപ്പുലർ ഉടമകളുടെ കസ്റ്റഡി നീട്ടാൻ പൊലീസ് അപേക്ഷ നൽകും. തെളിവെടുപ്പ് തുടരുന്ന സാഹചര്യത്തിൽ പ്രതികളെ…

Read More