Headlines

Webdesk

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ച് വേദനയെ തുടർന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഗുഡ് ലാൻഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ അഹമ്മബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയ ഗാംഗുലി വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി നടത്തിയേക്കുമെന്നാണ് റിപോർട്ടുകൾ

Read More

നാവായിക്കുളത്ത് 11കാരൻ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിലും

തിരുവനന്തപുരം നാവായിക്കുളത്ത് 11കാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളം സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. സഫീറിന്റെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് ലഭിച്ചു സഫീറിന്റെ മറ്റൊരു മകൻ അൻഷാദിനെ കാണാതായിട്ടുണ്ട്. അൻഷാദും കുളത്തിൽ ചാടിയിട്ടുണ്ടെന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുമ്പോൾ സഫീറോ കുട്ടിയുടെ മാതാവോ സഹോദരനോ വീട്ടിലുണ്ടായിരുന്നില്ല. സഫീറിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിന് സമീപത്ത് കണ്ടതിനെ തുടർന്നാണ് കുളത്തിൽ പരിശോധന നടത്തിയത്. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

Read More

ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26നാണ് ചിത്രം തീയറ്ററുകളിലെത്തുക. ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന പേരിലാണ് മരക്കാർ എത്തുന്നത്. 100 കോടി രൂപ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ആശീർവാദ് സിനിമാസിനൊപ്പം മൂൺലൈറ്റ് എന്റർടെയ്ൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. അനി ഐവി ശശി, പ്രിയദർശൻ എന്നിവരുടേതാണ് തിരക്കഥ. സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിച്ച. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളിൽ രാവിലെ പതിനൊന്ന് മണി വരെയാണ് ഡ്രൈ റൺ നടക്കുന്നത്. തലസ്ഥാനത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ 25 ആരോഗ്യപ്രവർത്തകർ വീതം ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നു….

Read More

പൂട്ടിക്കിടക്കുന്ന ക്ലേ കമ്പനിയിൽ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം കൊച്ചുവേളിയിൽ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയി

Read More

സന്ധിവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലുകളെ താങ്ങിനിര്‍ത്തുന്ന തരുണാസ്ഥി പാളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇതുമൂലം ശരീരത്തില്‍ വീക്കം, കാഠിന്യം, വേദന എന്നിവ ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. സന്ധിവേദനകള്‍ ഒഴിവാക്കാനായി നിങ്ങള്‍ കഴിക്കുന്ന…

Read More

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 17000 കവിഞ്ഞു: മരണം 102

വയനാട് ജില്ലയില്‍ ഇന്നലെ  (1.1.21) 174 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചതോടെ  ആകെ രോഗബാധിതരുടെ എണ്ണം 17097 ആയി.  14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത് ഇന്നലെ   214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. …

Read More

ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് മാണി സി കാപ്പൻ യു.ഡി.എഫിലേക്ക്

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായിൽ ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കൊടുവിൽ മാണി സി കാപ്പാൻ യു.ഡി.എഫിലേക്ക് മാറുകയാണ്. എൻ.സി.പി ഇടതുമുന്നണി വിടുകയാണെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. രാഷ്ട്രിയ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്….

Read More

കോഴിക്കോട് ഇറച്ചിക്കോഴികളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു: അഞ്ഞൂറോളം കോഴികൾ ചത്തു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട് മിനി ലോറി അപകടത്തിൽ പെട്ടു.ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പൊളിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു.

Read More

ഇന്ത്യയില്‍ 2021 ജനുവരി ഒന്നിന് പിറന്നത് 60,000 കുഞ്ഞുങ്ങൾ

ഇന്ത്യയില്‍ 2021 ജനുവരി ഒന്നിന് പിറന്നത് 60,000 കുഞ്ഞുങ്ങളെന്ന് യുനിസെഫ്. ലോകത്ത് ഇന്നലെ 3.7 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചെന്നും യുനിസെഫ് കണക്കുകള്‍ പറയുന്നു. ഇന്ത്യയ്ക്ക് പിന്നാലെ ചൈനയിലാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ഇന്നലെ ജനിച്ചത്. 35,615 കുഞ്ഞുങ്ങള്‍ ഇന്നലെ ചൈനയില്‍ ജനിച്ചെന്നാണ് കരുതുന്നത്. നൈജീരിയ-21,439, പാകിസ്ഥാന്‍-14,161, ഇന്തോനേഷ്യ-12,336, എത്യോപ്യ-12,006, യുഎസ്-10,312 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. രാജ്യങ്ങളിലെ ജനനത്തിന്റെ പ്രതിമാസ, ദൈനംദിന ഭിന്നസംഖ്യകള്‍ വിലയിരുത്തുന്നതിനായി രജിസ്ട്രേഷന്‍, ദേശീയ ഗാര്‍ഹിക സര്‍വേ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് യുനിസെഫ് പുറത്തുവിട്ടത്….

Read More