Headlines

Webdesk

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രിപിണറായി വിജയൻ. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയിൽ അദ്ദേഹത്തെ പോലെ ഒരാൾ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നുവെന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാർലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങോട്ടുപോയി. അതിപ്പോൾ അവസാനിപ്പിച്ച് നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

പുതുവർഷ ദിനത്തിൽ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പുതുവർഷ ദിനത്തിൽ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയ. വയോധികർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ ലഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനുവരി 10ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തും മസ്റ്ററിംഗ്, ജീവൻരക്ഷാ മരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. ഓൺലൈനായി അപേക്ഷ നൽകാൻ…

Read More

തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കു. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം…

Read More

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ച. യുപി സ്വദേശി ഗാലൻ സിംഗ് തോമറാണ്(70) മരിച്ചത്. നവംബർ മുതൽ ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്തുവരികയായിരുന്നു ഡൽഹിയിലെ അതിശൈത്യത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം 37 ആയി ഉയർന്നു. അതേസമയം സമരം പുതുവർഷദിനത്തിലും ശക്തമായി തുടരുകയാണ് കർഷകർ.

Read More

വയനാട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ്:173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ്, 23 മരണം; 5111 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4991 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂർ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂർ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസർഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി…

Read More

കേരളം 2020; കോവിഡ്, മരട് ഫ്ളാറ്റ്, മാവോവാദി കൊല, അഭയ കൊലക്കേസ് വിധി- പിന്നിട്ട സംഭവങ്ങൾ

2020 മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കി വെച്ചാണ് കടന്നു പോവുന്നത്. ജനുവരി മാസം തന്നെ രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി മുതൽ തുടങ്ങിയ കോവിഡ് വ്യാപനം ഡിസംബറിലും അവസാനിച്ചിട്ടില്ല. കോവിഡ് വാക്സിന് 2021 ജനുവരിയോടെ എത്തുന്നതോടെ പുതുവർഷം പ്രതീക്ഷയുടേതാണ്. കോവിഡ് രോ​ഗം സ്ഥിരീകരിച്ചു 2020 ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്…

Read More

കുങ്കുമപ്പൂവ് എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ളൊരു വസ്തു മാത്രമല്ല; വേറെയും ഗുണങ്ങളിതാ…

കുങ്കുമപ്പൂവ് എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ളൊരു വസ്തുവാണ് എന്നാവും മിക്കവരുടെയും ധാരണ. ശരിയാണ്.. എന്നാല്‍ ഇതു മാത്രമല്ല, പലതരം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഈ സുന്ദര സുഗന്ധദ്രവ്യം. കുങ്കുമപ്പൂവിനെക്കുറിച്ച് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് മഞ്ഞുപെയ്യുന്ന കാശ്മീരിന്റെ ദൃശ്യമായിരിക്കും. കാരണം ഇന്ത്യയില്‍ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന പ്രധാന സ്ഥലം കാശ്മീരാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം കൂടിയാണിത്. ഒരു കിലോ കുങ്കുമപ്പൂവിന് വിപണിയില്‍ 2 ലക്ഷത്തോളം രൂപ വരും. ഈ വര്‍ഷം മെയ് മാസത്തില്‍ ഗ്ലോബല്‍ ഇന്‍ഡക്‌സ്…

Read More

കോഴിക്കോട് ആനക്കാംപൊയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട് ആനക്കാംപൊയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമനസേനയുടെയോ വനം വകുപ്പിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ് വിവരം. കിണറ്റിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ആനയുള്ളത്. വീഴ്ചയില്‍ ആനയ്ക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പുറത്തെത്തിച്ചതിന് ശേഷമേ വ്യക്തമാവുകയുള്ളു.

Read More

വയനാട് ചീരാലിൽ ഇന്ന് 13 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു

  ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 13 പോസിറ്റീവ് കേസുകള്‍ റിപ്പോര്ട്ട് ചെയ്തു .നെന്‍മേനി പഞ്ചായത്തിലെ 9 ആം വാര്‍ഡില്‍ 6 ഉം 12,13,11 വാര്‍ഡുകളില്‍ 2 കേസുകള്‍ വീതവും 5 ആം വാര്‍ഡില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ചീരാലിൽ ഇന്ന് നൂറു പേരെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്    

Read More