തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിദേശത്തേക്ക് പേകുന്നു
രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിദേശത്തേക്ക് പേകുന്ന. വിദഗ്ധ ചികിത്സക്കായാണ് വിദേശത്തേക്ക് പോകുന്നതെന്നാണ് താരത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും ഓഫീസ് അറിയിച്ചു. എന്നാല്‍ ആരാധകരുടെ പ്രതിഷേധം ശക്മായതിനെതുടർന്നാണ് ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കാനാണ് താരം വിദേശത്തേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 14ന് താരം സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച താരത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനവുമായി മുന്നോട്ടുപോയ രജനിയുടെ അപ്രതീക്ഷിത പിന്മാറ്റമാണ്…
