Headlines

Webdesk

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 15 സെൻറീമീറ്റർ കൂടി ഉയർത്തും

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന്‌ രാവിലെ 11 മണിയോടെ 15 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ ആണ് ഉയർത്തിയത്. ഇത് 45 സെൻറീമീറ്റർ ആകും. നിലവിൽ സെക്കൻഡിൽ 25 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കൻഡിൽ 37.5 കുബിക് മീറ്റർ ആയി വർധിക്കും

Read More

24 മണിക്കൂറിനിടെ 2.78 ലക്ഷം രോഗികള്‍; ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് രോഗംബാധമൂലം മരണമടഞ്ഞത്. 22,821,301 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കുറിനിടെ 2.78 ലക്ഷം രോഗികളാണ് ലോകത്ത് റിപോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. ഇതുവരെ 7,004,768 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 204,118 ആയി ഉയര്‍ന്നു. 4,250,140 പേര്‍ സുഖം പ്രാപിച്ചു.രോഗബാധിതരുടെ എണ്ണത്തില്‍…

Read More

രാജ്യസഭയിലെ ബഹളം: കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

രാജ്യസഭയിൽ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ നടപടിയുമായി സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വെങ്കയ്യ നായിഡു പറഞ്ഞു രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് പേരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു

Read More

കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമോപദേശം ലഭിച്ചു. അതേസമയം, കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ്…

Read More

സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.

Read More

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നുവീണു; എട്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു. നിരവധി പേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2o പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് അപകടം നടന്നത് എന്നതിനാൽ ഭൂരിഭാഗം ആളുകളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്ന പട്ടേൽ കോമ്പൗണ്ട് പ്രദേശത്തെ ജിലാനി അപ്പാർട്ട്‌മെന്റാണ് തകർന്നുവീണത്. 1984ലാണ് ഇത് നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ

Read More

മലയാറ്റൂരിൽ പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു

എറണാകുളം മലയാറ്റൂരിൽ പാറമടക്ക് സമീപത്തുണ്ടായ കെട്ടിടത്തിൽ സ്‌ഫോടനം. രണ്ട് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ച രണ്ട് പേരും. സേലം സ്വദേശി പെരിയണ്ണൻ, ചാമരാജ് നഗർ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പെരിയണ്ണനും നാഗയും പന്ത്രണ്ട് ദിവസം മുമ്പ് ജോലിക്കായി തിരികെ എത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന രണ്ട് പേരും പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു….

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

തവിഞ്ഞാല ഗ്രാമപഞ്ചായത്തിലെ 12 (പോരൂര്‍),14(കാട്ടിമൂല) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

പൊതു ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം; ഇന്ന് മുതൽ രാജ്യം അൺലോക്ക് 4 ലേക്ക്

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുന്നതിനിടെയാണ് രാജ്യം അൺലോക്ക് 4 ലേക്ക് പോകുന്നത്. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥിക്കും 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്‌കൂളിലെത്താം പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇതിപ്പോൾ നടപ്പാക്കില്ല. ഗവേഷക വിദ്യാർഥികൾക്ക് ലാബ് സൗകര്യങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തമാകുക. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പരക്കെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാസർകോട്…

Read More