അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടം രക്ഷയായില്ല; സൂപ്പര്‍ ഓവറിലൂടെ ജയം പിടിച്ചുവാങ്ങി ഡല്‍ഹി
ഐപിഎൽ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റൺസ് വീതം നേടിയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഓപ്പണർ മായങ്ക് അഗർവാളിൻ്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന് സൂപ്പർ ഓവറിലേക്ക് ആയുസ് നീട്ടി നൽകിയത്. 55/5, 101/6 എന്ന നിലയിൽ തോൽവി ഉറപ്പിച്ച പഞ്ചാബിനെയാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ പെട്ട ഒരു ഇന്നിംഗ്സിലൂടെ അഗർവാൾ രക്ഷപ്പെടുത്തിയെടുത്തത്….
