Webdesk

രണ്ട് ജില്ലകളിൽ 200ലധികം രോഗികൾ, അഞ്ച് ജില്ലകളിൽ നൂറ് കടന്നു; സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് 1242

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 297 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു നാല് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു. കോഴിക്കോട് 152, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് രോഗം സ്ഥിരീകരിച്ച 1417 പേരിൽ 1242…

Read More

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണാക്കി

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ്…

Read More

സംസ്ഥാനം ആശങ്കയിൽ തന്നെ; ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 1426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1242 പേർക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 72 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മണിക്കൂറിനിടെ 21,625 പരിശോധനകൾ നടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ…

Read More

കൊവിഡ്: വ്യാഴാഴ്ച മുതല്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ക്രമീകരണം ഏർപ്പെടുത്തി

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയങ്ങാടിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകള്‍ ഇറക്കാന്‍ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങള്‍ കയറ്റി അയക്കാനും അടുത്ത ദിവസവുമായാണ് ക്രമീകരിച്ചത്. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇറക്കുമതിയും കയറ്റുമതിയും നടത്തുക എന്ന രീതിയിലാണ് ക്രമീകരണം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ മുനീര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ്

കൽപ്പറ്റ:മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ്. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. റവന്യൂ, ഫയർഫോഴ്സ് ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.

Read More

വെള്ളം കുടിച്ചു തടി കുറയ്ക്കാം

വെള്ളം കുടി എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്, അതും നല്ല ശുദ്ധജലം. നമ്മുടെ ശരീരം നിലനില്‍ക്കുന്നത് 60%ത്തോളം വെള്ളത്തിന്റെ സഹായത്തോടെയാണ് എന്ന കാര്യം എല്ലായ്പ്പോഴും നമ്മൾ ഒാർക്കേണ്ടതാണ്. വെള്ളം കുടിക്കുന്നത് ശരീരത്തെ ജലമയമാക്കാന്‍ സഹായിക്കുന്നു നിർജ്ജലീകരണം ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്നത് ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവം അവര്‍ജീവിക്കുന്ന കാലാവസ്ഥ ഇവയനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നിരിക്കിലും വെള്ളം കുടിക്കൽ ശരീരത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറക്കാതിരിക്കുകഎന്നതാണ് പ്രധാനം. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും. നിര്‍ജലീകരണമാണ് വെള്ളം കുടിക്കാതിരുന്നാലുണ്ടാകുന്ന മറ്റൊരവസ്ഥ….

Read More

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത് അഞ്ച് പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേർ മരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കുട്ടിയപ്പു എന്നിവരാണ് ഒടുവിൽ മരിച്ചത് രാവിലെ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 82 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളത്ത് ആലുവ ചെട്ടിക്കുളം സ്വദേശി എംഡി ദേവസിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാരക്കാമല സ്വദേശി…

Read More

ശസ്ത്രക്രിയക്ക് ശേഷവും പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനില ഗുരുതരമായി തുടരുകയാണ് ഡൽഹിയിലെ സൈനികാശുപത്രിയിലാണ് മുൻ രാഷ്ട്രപതി ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിൽ പ്രണാബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു

Read More

ചൊവ്വയില്‍ നിന്നും പുതിയ തെളിവ്; ചുവന്ന ഗ്രഹം മാറി പച്ച ഗ്രഹമാകും

ഇനി ചൊവ്വയെ ചുവന്ന ഗ്രഹമെന്നു വിളിക്കാന്‍ പറ്റുമോയെന്നു ശാസ്ത്രലോകത്തിനു സംശയം. കാരണം, നാസയില്‍ നിന്നുള്ള നിരീക്ഷണമനുസരിച്ച് ചൊവ്വയുടെ മുകള്‍ഭാഗം പച്ച നിറത്തില്‍ തിളങ്ങുന്നു. നാസയുടെ ‘മാവെന്‍’ പേടകമാണ് ഈ പ്രതിഭാസം പിടിച്ചെടുത്തത്. എന്നാല്‍, ബഹിരാകാശയാത്രികര്‍ക്ക് ഈ പച്ചനിറം കാണാനാവില്ല, കാരണം ഇത് അള്‍ട്രാവയലറ്റ് ലൈറ്റാണ്. മനുഷ്യനേത്രങ്ങളാല്‍ ഇതു കാണാനാകില്ല. ചൊവ്വയുടെ രാസപ്രവര്‍ത്തനങ്ങള്‍ കാരണമാണ് പച്ച നിറത്തില്‍ ചൊവ്വ തിളങ്ങുന്നതത്രേ. ഇതാദ്യമായാണ് ഇത്തരമൊരു യാഥാര്‍ത്ഥ്യം ശാസ്ത്രീയമായ വിധത്തില്‍ ശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശദമായ…

Read More