Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81…

Read More

പൂഞ്ഞാറിൽ തന്നെ മത്സരിക്കും, 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും: പി സി ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പി സി ജോർജ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യുഡിഎഫിന് സാധിച്ചാൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎപിന് അധികാരത്തിൽ തിരിച്ചെത്താം. പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പാലായിൽ മത്സരിച്ചാലും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ മുന്നണിയിൽ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികൾ എതിർക്കുമെന്ന് കരുതുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളാ കോൺഗ്രസ് അടക്കം ഒരു പാർട്ടിയിലും ചേരില്ല….

Read More

തലശ്ശേരിയിൽ ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയിൽ

തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപം ഞായറാഴ്ച രാത്രി ഓട്ടോ റിക്ഷയിൽ നിന്ന് വീണു പരുക്കേറ്റ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഗോപാലപേട്ടയിലെ ശ്രീധരിയെന്ന 51കാരിയാണ് കൊല്ലപ്പെട്ടത് അയൽവാസിയും ഓട്ടോ ഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയെ കൊലപ്പെടുത്തിയത്. ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് പിടികൂടി.  

Read More

എന്തുവന്നാലും പാലായിൽ മത്സരിക്കും; മുന്നണി മാറ്റത്തിൽ തീരുമാനം നാളെയെന്ന് മാണി സി കാപ്പൻ

മുന്നണി മാറ്റമടക്കമുള്ള കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിക്കും. എൽ ഡി എഫുമായി പ്രഫുൽ പട്ടേൽ ചർച്ച നടത്തി. പാലാ എൻസിപിക്ക് ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ എൽ ഡി എഫിൽ ഇല്ലായെന്ന് പറഞ്ഞിട്ടില്ല നാളെ ശരദ് പവാറുമായി പട്ടേൽ ചർച്ച നടത്തും. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും അറിയിച്ചു. ഇതോടെ പ്രഫുൽ പട്ടേൽ നാളെ മുന്നണി മാറ്റം…

Read More

സോളാർ കേസ്: സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; സ്വമേധയാ ഹാജരായില്ലെങ്കിൽ അറസ്റ്റ്

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസിൽ ഫെബ്രുവരി 25ന് വിധി പറയും. കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് കോടതി ഇടപെടൽ. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും സരിത രണ്ടാം പ്രതിയുമാണ്. ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ സാധിച്ചില്ലെന്നാണ് സരിതയുടെ അഭിഭാഷകൻ പറഞ്ഞത്….

Read More

ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പുതുക്കി

കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്, ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാൽ അന്ന് തന്നെ പിസിആർ പരിശോധന നടത്തണം. കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും…

Read More

തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ നാളെ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും. ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ…

Read More

24 മണിക്കൂറിനിടെ 12,923 പേർക്ക് കൊവിഡ്; 108 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,71,294 ആയി ഉയർന്നു. 11,764 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,73,372 പേരാണ് രോഗമുക്തരായത്. നിലവിൽ 1,42,562 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 108 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,55,360 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

Read More

സുരക്ഷിത മണ്ഡലം ലഭിച്ചില്ല; പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി എംഎൽഎ. സുരക്ഷിത മണ്ഡലം തേടിപ്പോകില്ല. വിജിലൻസ് കേസിനെ ഭയമില്ലെന്നും ഷാജി കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ, അഴിക്കോട് സീറ്റുകൾ വെച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ല. പ്ലസ് ടു കോഴ കേസിൽ കെ എം ഷാജി കുടുങ്ങിയതോടെ ഇത്തവണ അഴീക്കോട് മത്സരിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസ് വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഇതിനിടെ കണ്ണൂർ മണ്ഡലത്തിലേക്ക് മാറാനും ഷാജി…

Read More

അഭയ കേസ്: ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിൽ

വിചാരണ കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യവുമായി അഭയകേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഇരുവരെയും ശിക്ഷിച്ചത്. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരെ തെളിഞ്ഞിരുന്നു. എന്നാൽ വിചാരണ നടപടികൾ നീതി പൂർവമായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കോട്ടൂർ നൽകിയ അപ്പീൽ…

Read More