Headlines

Webdesk

മുഖ്യമന്ത്രി ഇന്ന് കൽപ്പറ്റയിൽ; വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. 2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് പാക്കേജിലുണ്ടാകുക ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന കർമ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുക. ധനമന്ത്രി തോമസ് ഐസക്, മന്ത്രി ഇ പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. വയനാട് കോഫി സംഭരണ ഉദ്ഘാടനവും ഇന്ന് നടക്കും.

Read More

കാപ്പനൊപ്പം ആരൊക്കെ പോകുമെന്ന് ഇന്നറിയാം; ഐശ്വര്യ കേരളയാത്രയിൽ സ്വീകരിക്കാൻ കോൺഗ്രസ്

എൻ സി പിയുടെ മുന്നണി മാറ്റത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മാണി സി കാപ്പൻ എന്തുവന്നാലും മുന്നണി മാറുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അന്തിമ പ്രഖ്യാപനം ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചക്ക് ശേഷമായിരിക്കും. തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായി ടിപി പീതാംബരൻ മാസ്റ്റർ ഇന്നലെ അറിയിച്ചിരുന്നു എ കെ ശശീന്ദ്രന്റെ കടുത്ത എതിർപ്പിനിടെയാണ് ദേശീയ നേതൃത്വം ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കുന്നത്. പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്നണി മാറ്റ…

Read More

ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ അന്തരിച്ചു

ആ​​​​​ലു​​​​​വ: ബൈ​​​​​ക്ക് അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ പോ​​​​​ള്‍ (26) അന്തരിച്ചു. ആ​​​​​ലു​​​​​വ​​​​​യ്ക്കു സ​​​​​മീ​​​​​പം ഫെബ്രുവരി 9-നായിരുന്നു അ​​​​​പ​​​​​ക​​​​​ടം. കൊ​​​​​ച്ചി ഇ​​​​​ന്‍​​​​​കം ടാ​​​​​ക്സ് ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേ​​​​​ര​​​​​ള മു​​​​​ന്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​നാ​​​​​യ അ​​​​​ശ്വി​​​​​ന്‍ 2014ല്‍ ​​​​​സ്പെ​​​​​യി​​​​​നി​​​​​ല്‍ ​​​​​ന​​​​​ട​​​​​ന്ന വേ​​​​​ള്‍​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ന്‍​​​​​ഷി​​​​​പ്പി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

Read More

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു: തുടര്‍ച്ചയായ അഞ്ചാംദിവസവും വില മുകളിലോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. കോവിഡ് വാക്സിന്‍…

Read More

ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിക്കുന്നു

വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ഇന്ന് ആസ്റ്റർ വയനാടിൽ പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃധർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തി ശരിയായ ചികിത്സാരീതി നൽകാനായി പൂർണ്ണ സജ്ജീകരണങ്ങളോടെ ആസ്റ്റർ മിംസിലെ റിപ്രോഡക്റ്റീവ് മെഡിസിൻ വിഭാഗം കൺസൾറ്റൻറ് ഡോക്ടർ അശ്വതി കുമാരൻറെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. ആസ്റ്റർ മിറാക്കിൾ എന്ന പേരിലുള്ള സെന്റർ അഭിനേത്രിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം ഇന്ന് രാവിലെ…

Read More

വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം 14 ന്; സ്വാഗതസംഘം രുപീകരണയോഗം ഇന്ന്

വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആൻൻ്റ് കെയർ സെൻററിൻറെ ശിലാസ്ഥാപനവും ഫെബ്രുവരി 14 ന് (ഞായറാഴ്ച) 3 മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിർവഹിക്കും. ജില്ലാ ആശുപത്രിയിൽ നവീകരിച്ച ഓ പി വിഭാഗത്തിൻറെയും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിൻറെയും ഐസിയു ആംബുലൻസിൻ്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും. ഉദ്ഘാടന ചടങ്ങുകളുടെ…

Read More

രാജ്യത്ത് 70 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 70,17,114 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ ആകെ 20,40,23,840 സാമ്ബിളുകള്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച മാത്രം പരിശോധിച്ചത് 6,99185 സാമ്ബിളുകളാണ്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. ഇതില്‍ 1,05,73,372 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 1,42,562 പേരാണ് കോവിഡ് ബാധിതരായുള്ളത്. 1,55,360 പേര്‍ മരിച്ചു.

Read More

കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടൻ

കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. നേരത്തെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്നെ പോലുള്ള മുതിർന്ന നേതാവിനെ ഉതകുന്ന പദവികൾ തരണമെന്ന് തോമസ് നിലപാട് സ്വീകരിക്കുകയായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തോട് തോമസ് എങ്ങനെയാകും പ്രതികരിക്കുകയെന്ന് വ്യക്തമല്ല. തനിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കെ വി തോമസ് പ്രതികരിച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് കെ…

Read More

ഋഷിഗംഗ നദിയിൽ ജലനിരപ്പുയർന്നു; ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമലയിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം നിർത്തിവെച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. മേഖലയിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ നിർദേശം നൽകി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളോടടക്കം രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 200 പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ 32 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തപോവനിലെ നിർമാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തിൽ 30ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു  

Read More

വയനാട് ജില്ലയില്‍ 180 പേര്‍ക്ക് കൂടി കോവിഡ്; 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 308 പേര്‍ രോഗമുക്തി നേടി. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24900 ആയി. 22741 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More