Headlines

Webdesk

മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ്

മാലിയില്‍ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന ലഭിച്ചതിന് പിറകെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍…

Read More

ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തി കെഎസ്ആർടിസി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ ബസ് യാത്രകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 25% വരെ യാണ് ഇളവ് അനുവദിക്കുക. ഇന്ന് മുതൽ(നവംബർ 4) ഇത് പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ…

Read More

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച് അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഹൈദരാബാദിന്റെ മിന്നുന്ന ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് പകുതി ജയിച്ചിരുന്നു. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അഭാവത്തില്‍…

Read More

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; പുതിയ അപേക്ഷ അഞ്ച് വരെ നൽകാം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും. നവംബർ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകൾ നൽകുന്നതിനുമുള്ള സമയപരിധി. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും…

Read More

തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി

കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധർ സംഘം പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു.

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

നെൻമേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 7ൽ ഉൾപ്പെടുന്ന തവനി- ചെറുമാട്- നമ്പിക്കൊല്ലി റോഡിൽ തവനി അമ്പലം മുതൽ ചെറു മാട് കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ൽ കല്ലൂർ പാടി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്ൻമെൻ്റ് സൊണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

നാട്ടിലിറങ്ങിയ കടുവകളെ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി

നാട്ടിലിറങ്ങിയ കടുവകളെ സമീപത്തെ വന സമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി. വൈകിട്ട് 6.45 ഓടെയാണ് മൂന്ന് കടുവകളും ദേശീയ പാത മറികടന്ന് ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിയത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയതായി സുൽത്താൻ ബത്തേരി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ പറഞ്ഞു. ഇന്ന് രാവിലെയാണ് കടുവകൾ നാട്ടിലിറങ്ങിയത്.

Read More

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് കേസെടുത്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സോളാർ കേസ് പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ല. തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും ഇവർ പറയുന്നു. ‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ…

Read More

കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന 120 കിലോ കഞ്ചാവ് പിടികൂടി. രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെട്ടുകളാക്കി ലോറിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു.

Read More

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

സംസ്ഥാനത്തെ പരമോന്നത ചലചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ചലചിത്രമേഖലയിൽ ഏറെ പേരുകേട്ട ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ, പരിണയം, സർഗം തുടങ്ങിയവയാണ് ചിത്രങ്ങൾ നടി വിധു ബാല, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ്…

Read More