Headlines

Webdesk

കെ ഫോൺ ആദ്യ ഘട്ട ഉദ്ഘാടനം അടുത്താഴ്ച; സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്താഴ്ച. ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം ഇന്റർനെറ്റ് സേവനം നൽകുന്നത്. നേരിട്ട് വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകില്ല തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാകും ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവർത്തനം സംസ്ഥാനവ്യാപകം. ഓഫീസുകൾക്കും സ്‌കൂളുകൾക്കും കെ ഫോൺ നേരിട്ട് ഇന്റർനെറ്റ് സേവനം നൽകുമെങ്കിലും വീടുകൾക്ക് നൽകില്ല. കേബിൾ ഓപറേറ്റർമാർ അടക്കമുള്ള പ്രാദേശിക…

Read More

സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ; സർക്കാരുമായി നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ഡിവൈഎഫ്‌ഐ എ എ റഹീമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി ചർച്ച നടന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന നിലപാടിൽ ഉദ്യോഗാർഥികൾ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. തങ്ങളുന്നയിച്ച കാര്യങ്ങളിൽ ഒന്നിലും…

Read More

ഐശ്വര്യ കേരളയാത്രക്കിടെ ചെന്നിത്തലക്ക് സ്വീകരണം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ

ഐശ്വര്യ കേരളയാത്രക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ. എറണാകുളത്തെ ആറ് പോലീസുകാർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ എസ് ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ഐശ്വര്യ കേരളയാത്രക്കിടെ ജില്ലയിലെ നാല് പോലീസുകാരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത് പോലീസ് അസോസിയേഷൻ മുൻ…

Read More

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളും ഡീസലും സർവകാല റെക്കോർഡും ഭേദിച്ച് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വർധിച്ചത് എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയായി. ഡീസലിന് 83.40 രൂപയായി. ആറ് ദിവസത്തിനിടെ ഒരു രൂപ നാൽപ്പത്തിയഞ്ച് പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 1.69 രൂപയും വർധിച്ചു

Read More

അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്റെയും അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ഇന്ന് (ഫെബ്രുവരി 13) രാവിലെ 10.30 ന് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പളളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനിയര്‍ ജെ. സുനില്‍ ജോയ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല…

Read More

കുരങ്ങ് പനി: വയനാട്ടിലെ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയക്ക് കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കുരങ്ങിന്റെ ശരീരത്തില്‍ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ രോഗ ബാധയേല്‍ക്കുന്നത്. പനി, ശരീരവേദന, തലവേദന,…

Read More

5332 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ 74,408 സാമ്പിളുകൾ പരിശോധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂർ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂർ 405, കാസർഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ചു; മദ്യവില നികുതിയിൽ 25 ശതമാനം കുറവും

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മദ്യനികുതിയിൽ 25 ശതമാനം നികുതി കുറവും വരുത്തി. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അർധരാത്രിയോടെ നിലവിൽ വരും ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് വെള്ളിയാഴ്ച ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പെട്രോൾ, ഡീസൽ വില രാജ്യത്ത് കുതിച്ചുയരുന്നതിനിടെയാണ് അസമിലെ നിർണായക പ്രഖ്യാപനം അതേസമയം മാർച്ച്-ഏപ്രിൽ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; മലപ്പുറത്ത് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്ത് എത്തി മുതിർന്ന നേതാക്കളുമായി ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തി ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തിയത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന് രഹസ്യമായാണ് സന്ദർശനം നടത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്….

Read More

വയനാട് ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്;198 പേര്‍ക്ക് രോഗമുക്തി, 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.02.21) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 198 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25027 ആയി. 22939 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1815 പേരാണ്…

Read More