Headlines

Webdesk

പൂതാടി മഹാ ശിവക്ഷേത്രത്തിൽ മോഷണശ്രമം നാല് പേർ പിടിയിൽ

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാല് പേർ പോലീസ് പിടിയിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ മുഹമ്മദ് ഷിനാഫ് (20) കോഴിക്കോട് കുന്നമംഗലം കാഞ്ഞിരത്തിങ്കൽ ശരത് (23) കോഴിക്കോട് ചെറുവണ്ണുർ മേക്കയിൽ വീട്ടിൽ അക്ഷയ് (21) പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണ ശ്രമം നടന്നത്. ക്രിമിനൽ കേസിലും ലഹരിമരുന്ന് കേസിലും പ്രതികളാണ് നാല്‌പേരും . ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ…

Read More

പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധന: മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധനവാണ് ഉണ്ടായതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ട് വന്നു. എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്ന മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ലാബ്, ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവ ആധുനിക രീതിയിൽ ഒരുക്കി. സമ്പൂർണ ഡിജിറ്റൽ…

Read More

ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിന്‍ ഫലം അടുത്ത മാസം

ഉറ്റുനോക്കുന്ന വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോഡിന്റെത്. അതേസമയം, ഫലം പുറത്തുവിട്ടാലും ജീവിതം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫലം പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാക്‌സിന്‍ ട്രയല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. ഇതിന് ശേഷം ആരോഗ്യ അധികൃതര്‍ സസൂക്ഷ്മം വിശകലനം ചെയ്ത് രാഷ്ട്രീയ നേതൃത്വമാണ് പ്രഖ്യാപനം നടത്തുക.

Read More

റഫാല്‍ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഫ്രാൻസിൽനിന്ന് ഇന്ത്യയിലെത്തി. വ്യോമസേനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫ്രാൻസിൽനിന്ന് തുടർച്ചയായി പറന്ന്, ബുധനാഴ്ച രാത്രി 8.14നാണ് റഫാൽ ഇന്ത്യയിലെത്തിയത് എന്ന് വ്യോമസേന അറിയിച്ചു. രണ്ടാം ബാച്ചിൽ മൂന്ന് യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഫ്രാൻസിലെ ഇസ്ട്രസ് എയർബേസിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. 2023-ഓടെ മുഴുവൻ യുദ്ധവിമാനങ്ങളും എത്തിക്കുമെന്ന് നേരത്തെ വ്യോമസേന മേധാവി ആർ.കെ.എസ്. ബദൗരിയ അറിയിച്ചിരുന്നു. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് ജൂലൈ 29ന് ഇന്ത്യയിൽ എത്തിയിരുന്നു….

Read More

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐടി പദ്ധതികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ഇഡി വിളിച്ചുവരുത്തുന്നതെന്നതാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിക്കു പുറമേ 4 വന്‍കിട പദ്ധതികള്‍കൂടി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ…

Read More

വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി

സുൽത്താൻ ബത്തേരി: വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രിജു രാജ്, ശ്രേയ. വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: രാജപ്പൻ (പരേതൻ). മാതാവ്: ചെല്ലമ്മ

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നിർണ്ണായക തീരുമാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം; വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താൻ കഴിയില്ല എന്ന് ഇലക്ഷൻ കമ്മീഷൻ. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.  

Read More

ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണം; 7473 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മൻ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗർ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എൻ.വി. ലിയോൻസ് (53),…

Read More

വയനാട് ‍ജില്ലയിൽ 151 പേര്‍ക്ക് കൂടി കോവിഡ് ; 87 പേര്‍ക്ക് രോഗമുക്തി, 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

വിഷാദം, മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More