Headlines

Webdesk

കടുവ ഭീതിയിൽ തിരുനെല്ലി

കടുവ ഭീതിയിലാണ് തിരുനെല്ലി പ്രദേശം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കടുവ വീടിന് നേരെ പാഞ്ഞടുത്തത് തിരുനെല്ലി പോലീസ് സ്റ്റേഷൻ സമീപത്തെ വീട്ടമ്മയായ സരിത വീട്ടിൽ കയറി വാതിൽ അടക്കുകയായിരുന്നു തുടർന്ന് കടുവ വാതിൽ സമീപത്തെത്തി വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുകയും നഖം ഉപയോഗിച്ച് വാതിൽ മാന്തുകയായിരുന്നു. വനപാലകരും നാട്ടുകാരും പോലീസും ഇവിടെ ജാഗ്രതയിലാണ്. .നോർത്ത് വയനാട് വനം ഡിവിഷൻ തിരുനെല്ലി സെക് ഷനിലാണ് സംഭവം.

Read More

ആസ്റ്റർ വയനാട് സ്പോർട്സ് ഇഞ്ചുറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ജില്ലയിലെ സ്പോർട്സ് പ്രേമികൾക്ക് ആശ്വാസമായി ആസ്റ്റർ വയനാടിൽ ആരംഭിച്ച സ്പോർട്സ് ഇഞ്ചുറി ക്ലിനിക്കിന്റെ ഉത്ഘാടനം പ്രശസ്ത ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം ശ്രീ അനസ് ഇടത്തോടിക നിർവ്വഹിച്ചു. വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും കായിക താരങ്ങൾക്ക് ഏറെ ആശ്വാസവും അതിലേറെ സന്തോഷവും നൽകുന്ന കാര്യമാണ് വയനാട്ടിൽ ഒരു സമ്പൂർണ സ്പോർട്സ് ഇഞ്ചുറി സെന്റർ ആരംഭിക്കുക എന്നത്. അത് ആരോഗ്യ മേഖലയിലെ പരിചയസമ്പന്നരായ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ വയനാട്ടിലെ സംരംഭമായ ആസ്റ്റർ വയനാട്ടിൽ നിന്നാകുമ്പോൾ ആ സന്തോഷം…

Read More

തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ മാണി സി കാപ്പന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായനികുതി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ആരോപണം. മുംബൈയിൽ വ്യവസായി ആയ ദിനേശ് മേനോനാണ് ഹർജിക്കാരൻ നേരത്തെ പാലാ മജിസ്‌ട്രേറ്റ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടിയെന്ന കേസിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.

Read More

ആരാധനാലയങ്ങൾക്കുള്ള നിർമാണാനുമതി; സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയ നിർമാണാനുമതി വർഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാൽ നിയമപരമായ നൂലാമാലകൾ കാരണം നിരവധി സ്ഥലങ്ങളിൽ നിർമാണം പ്രതിസന്ധിയിലായിരുന്നു. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുള്ളതാണ് ആരാധനാലയങ്ങൾ. സമൂഹം വികസിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണ്. സങ്കീർണ്ണമായിരുന്ന നിയമങ്ങൾ…

Read More

ലഡാക്കിൽ സമവായമെന്ന് സൂചന; ഇന്ത്യ, ചൈന സേനകൾ പാൻഗോഗ് തീരത്ത് നിന്ന് പിൻമാറാൻ ധാരണ

ലഡാക്കിലെ അതിർത്തി മേഖലയിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയായതായി റിപ്പോർട്ട്. കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രസ്താവന നടത്തും. ഒരു വർഷത്തോളമായി തുടരുന്ന സംഘർഷത്തിനാണ് ഇതോടെ അയവ് വരുക. പാൻഗോഗ് തീരത്ത് നിന്ന് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളം പിൻമാറും. വടക്കുതെക്ക് മേഖലയിൽ നിന്ന് പിൻമാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫിങ്കർ എട്ടിലേക്ക് ചൈനീസ് പട്ടാളം പിൻമാറും. ഫിങ്കർ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യൻ പട്ടാളം മാറും….

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; നിയമനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി

പി എസ് സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യങ്ങൾ…

Read More

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ; സർക്കാർ തീരുമാനമായി

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിർമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ബോയ്‌സ് ടൗണിലെ സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനാണ് തീരുമാനം. നിർമാണം പൂർത്തിയാകുന്നതു വരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി പ്രവർത്തിക്കും നേത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്‌സ് ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ മടക്കിമലയിലെയും ചുണ്ടേലെയും ഭൂമി അനുയോജ്യമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

Read More

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയിലെ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി…

Read More

വയനാട് ജില്ലയില്‍ 201 പേര്‍ക്ക് കൂടി കോവിഡ്;315 പേര്‍ക്ക് രോഗമുക്തി, 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.02.21) 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24720 ആയി. 22354 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2215…

Read More